
ദിനേശ് ബീഡിത്തൊഴിലാളികള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പദ്ധതി
Posted on: 20 Feb 2009
തിരുവനന്തപുരം: കണ്ണൂരിലെ ദിനേശ് ബീഡിത്തൊഴിലാളികള്‍ക്കായി പ്രത്യേക പെന്‍ഷന്‍ പദ്ധതി ബജറ്റ് നിര്‍ദേശിക്കുന്നു. 45 വയസ് പ്രായമുള്ളവര്‍ക്ക് പിരിഞ്ഞുപോകാം. ഇവര്‍ക്ക് മാസം തോറും 500 രൂപ വീതം പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. നേരത്തെ പിരിഞ്ഞുപോയ 45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടാവും.
