ഭക്ഷ്യസ്വയംപര്യാപ്തതക്ക് 250 കോടി, നെല്‍കൃഷി വ്യാപിപ്പിക്കും
Posted on: 20 Feb 2009
തിരുവനന്തപുരം: 20,000 ഹെക്ടറില്‍ കൂടി നെല്‍കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ തുടങ്ങാനും ഭക്ഷ്യസ്വയംപര്യാപ്തതക്ക് 250 കോടി വകയിരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. നാളികേര കൃഷിക്ക് 500 കോടി രൂപ വകയിരുത്തി.
കാര്‍ഷിക കടാശ്വാസത്തിന് 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നെല്‍കൃഷിക്ക് 56 കോടിയും കശുവണ്ടി വ്യവസായത്തിന് 46 കോടിയും മൃഗസംരക്ഷണ മേഖലയ്ക്ക് 74.6 കോടിയും മത്സ്യത്തൊഴിലാളി പാക്കേജിന് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കശുവണ്ടി വ്യവസായത്തിന് അനുവദിച്ച 46 കോടി രൂപയില്‍ 17 കോടി കശുവണ്ടി സംഭരണത്തിനാണ് വകയിരുത്തിയിട്ടുള്ളത്. പച്ചക്കറി നേടിട്ട് ഏറ്റെടുക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പും പഞ്ചായത്തുകളും തമ്മില്‍ ധാരണയായതായും ധനമന്ത്രി അറിയിച്ചു.