പൊതുമരാമത്ത് പണികള്‍ പൂര്‍ത്തിയാക്കുന്നതിന് പുതിയ നിബന്ധന

Posted on: 20 Feb 2009


തിരുവനന്തപുരം: പൊതുമരാമത്ത് പണികള്‍ക്കായി 5000 കോടി രൂപ നീക്കവെച്ചതാണ് ബജറ്റിലെ പ്രധാന സവിശേഷതയിലൊന്ന്. സമീപവര്‍ഷങ്ങളിലെങ്ങും പൊതുമരാമത്ത് പണികള്‍ക്ക് ഇത്രയും തുകനീക്കിവെച്ചിട്ടില്ല. വല്ലാര്‍പാടവും വിഴിഞ്ഞവും പോലുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മെച്ചപ്പെട്ട റോഡുകള്‍ പ്രധാന ആവശ്യകതയായിരുന്നു.

പൊതുമരാമത്ത് പണികള്‍ക്ക് പണം അനുവദിക്കുന്നതിന് ചില കര്‍ശന നിബന്ധനകളും ധനമന്ത്രി തോമസ് ഐസക് മുന്നോട്ട് വെച്ചിട്ടുണ്ട്. കരാര്‍ കലാവധിക്കുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാക്കാത്ത കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തണം. കാലാവധിക്ക് മുമ്പ് തന്നെ ജോലി തീര്‍ക്കുന്നവര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കുക തുടങ്ങിയ വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുന്നു.




MathrubhumiMatrimonial