കണക്കുകളുടെ കളിമാത്രം - സി.പി.ഐ.

Posted on: 17 Feb 2009


ന്യൂഡല്‍ഹി: കണക്കുകളുടെ കളിമാത്രമവതിരിപ്പിക്കുന്ന ഇടക്കാല ബജറ്റ് തികച്ചും നിരാശാജനമാണെന്ന് സി.പി.ഐ. കേന്ദ്രനേതൃത്വം കുറ്റപ്പെടുത്തി. സാമ്പത്തിക യാഥാര്‍ഥ്യങ്ങളെ കുറിച്ച് ചിന്തിക്കുന്നതിന് പകരം തിരഞ്ഞെടുപ്പ് മുന്‍കൂട്ടിക്കണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. വ്യവസായങ്ങളും സംരംഭങ്ങളും അടച്ചിടുന്ന അവസ്ഥയിലേക്കും കയറ്റുമതി ഇല്ലാതാക്കുന്നതിലേക്കും തൊഴിലില്ലായ്കമയിലേക്കും നയിച്ച രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ബജറ്റില്‍ ഒന്നും പറയുന്നില്ല.




MathrubhumiMatrimonial