ബജറ്റ് വെറും ഉപദേശം: ഡോ.തോമസ് ഐസക്ക്
Posted on: 16 Feb 2009
തിരുവനന്തപുരം: കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച യു.പി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അടുത്ത സര്‍ക്കാരിനു വേണ്ടിയുള്ള വെറും ഉപദേശമായി പോയെന്ന് സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക്ക്.
രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തില്‍ ബജറ്റില്‍ അതിനെ മറികടക്കാനുള്ള യാതൊരു നിര്‍ദ്ദേശവുമില്ല.
യു.പി.എ സര്‍ക്കാരിന്റെ ഭരണനൈപുണ്യത്തെ പുകഴ്ത്താനാണ് അധികസമയവും കേന്ദ്രമന്ത്രി ശ്രമിച്ചത്.
പൊതുതിരഞ്ഞെടുപ്പിനെ മുമ്പില്‍ കണ്ടുകൊണ്ടുള്ള പ്രചാരണത്തിനാണ് ബജറ്റിനെ ഉപയോഗിച്ചത്, മന്ത്രി കുറ്റപ്പെടുത്തി.