പ്രതിസന്ധി മറികടക്കുന്നതില്‍ ബജറ്റ് പരാജയമെന്ന് പ്രതിപക്ഷം

Posted on: 16 Feb 2009


ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ പരിഹരിക്കുന്ന കാര്യത്തില്‍ പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റ് പരാജയപ്പെട്ടതായി പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചു.

രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബജറ്റ് പരാജയപ്പെട്ടതായി സി പി എം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. ലോക്‌സഭാ സമ്മേളനത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിന്റെ ആവര്‍ത്തനം മാത്രമാണ് പ്രണബ് നടത്തിയതെന്നും ബസുദേവ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ബജറ്റാണ് പ്രണബ് അവതരിപ്പിച്ചതെന്ന് സി പി ഐ നേതാവ് ഗുരുദാസ്ദാസ് ഗുപ്ത പറഞ്ഞു.

ജനങ്ങളെ നിരാശപ്പെടുത്തുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ബജറ്റാണിതെന്ന് ബി ജെ പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.



MathrubhumiMatrimonial