താരമായി അപരന്‍

Posted on: 20 Jan 2009


ജക്കാര്‍ത്ത: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള രൂപസാദൃശ്യത്തിലൂടെ ഇന്‍ഡൊനീഷ്യന്‍ യുവാവ് ശ്രദ്ധേയനാവുന്നു. ജക്കാര്‍ത്തയിലെ ഫോട്ടോഗ്രാഫറായ അനസ് ഒബാമയുടെ അപരനായി പണം കൊയ്യുകയാണ്. അമേരിക്കയില്‍ ഒബാമയുടെ സ്ഥാനാരോഹണ പരിപാടി നടക്കുമ്പോള്‍ ഇന്‍ഡൊനീഷ്യയിലെ ജനപ്രിയ ടി.വി. പരിപാടിയുടെ അവതാരകനായി തിളങ്ങുകയായിരുന്നു അനസ്.

ഒരു ഫിലിപ്പീന്‍സ് മരുന്ന് കമ്പനി ഈ അപരനെ കഥാപാത്രമാക്കി പരസ്യവും ചെയ്തുകഴിഞ്ഞു. ഇന്‍ഡൊനീഷ്യയിലെയും ദക്ഷിണ കൊറിയയിലെയും പല കമ്പനികളും അനസിനെ പരസ്യങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്തിരിക്കയാണ്.

തന്റെ വിശ്വാസങ്ങളെയും ധാര്‍മികതയെയും ബാധിക്കാത്ത തരത്തില്‍ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് ഈ 34കാരന്റെ തീരുമാനം. എന്നാല്‍ ഒബാമയുടെ ഔദ്യോഗിക അപരനാവാന്‍ താനില്ലെന്നും അനസ് വ്യക്തമാക്കുന്നു. 'വെടിയേറ്റു മരിക്കാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടുതന്നെ' എന്നാണ് അനസ് ഇതിനു നല്‍കുന്ന വിശദീകരണം.


സത്യപ്രതിജ്ഞ ചിത്രങ്ങളിലൂടെ









MathrubhumiMatrimonial