പ്രതീക്ഷയോടെ ഇന്ത്യന്‍ സമൂഹം

Posted on: 20 Jan 2009


വാഷിങ്ടണ്‍: ഗാന്ധിജിയെ തന്റെ രാഷ്ട്രീയ ഗുരുക്കന്മാരിലൊരാളായി കാണുന്ന ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രതീക്ഷ. ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തണമെന്നനിലപാട് ഇതിനകം ഒബാമ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയെ ആരാധിക്കുന്നുവെന്ന് പലപ്പോഴായി അഭിപ്രായപ്പെട്ട ഒബാമ ഇന്ത്യയും അമേരിക്കയും തമ്മില്‍ സ്വാഭാവിക സഖ്യം നിലവില്‍ വരണമെന്ന പക്ഷക്കാരനാണ്.

മുംബൈ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ഒബാമ ഭീകരതയുടെ ഇരകളായ ഇന്ത്യയും അമേരിക്കയും അല്‍ഖ്വെയ്ദ ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകളെ ഉന്‍മൂലനം ചെയ്യാന്‍ കൈകോര്‍ക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെടുകയുണ്ടായി.

ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ സംബന്ധിച്ച് ആദ്യഘട്ടത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ഒബാമ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ഒബാമയുടെ സ്ഥാനാരോഹണത്തെ ഇന്ത്യക്കാര്‍ പ്രതീക്ഷയോടെ കാണുന്നുവെന്നാണ് ബി.ബി.സി. നടത്തിയ അഭിപ്രായ സര്‍വേയില്‍ വ്യക്തമായത്. അമേരിക്കയും ലോകരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒബാമയുടെ ഭരണകാലത്ത് മെച്ചപ്പെടുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം ഇന്ത്യക്കാര്‍ അഭിപ്രായപ്പെട്ടത്.



സത്യപ്രതിജ്ഞ ചിത്രങ്ങളിലൂടെ



MathrubhumiMatrimonial