ബാലാനന്ദന് ആയിരങ്ങളുടെ അന്ത്യോപചാരം

Posted on: 19 Jan 2009


കൊച്ചി: ഇ.ബാലാനന്ദന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒഴുകിയെത്തി. തിങ്കളാഴ്ച രാവിലെ മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ നിന്ന് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററിലാണ് ആദ്യം കൊണ്ടുവന്നത്.

മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, എസ്. ശര്‍മ, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, കേന്ദ്രമന്ത്രി വയലാര്‍രവി, എം.പി.മാരായ, കെ. ചന്ദ്രന്‍പിള്ള, ഡോ. സെബാസ്റ്റ്യന്‍പോള്‍, എം.എല്‍.എമാരായ സി.എം. ദിനേശ്മണി, കെ. ബാബു, സാജുപോള്‍, സി.കെ. സദാശിവന്‍, എം.കെ. പുരുഷോത്തമന്‍, സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. ലോറന്‍സ്, വിവിധ പാര്‍ട്ടി നേതാക്കളായ എം.സി. ജോസഫൈന്‍, മുണ്ടക്കയം സദാശിവന്‍, കെ. മുഹമ്മദാലി, പി.എസ്. ഷൈല, കെ.സി. പ്രഭാകരന്‍, എസ്. ശിവശങ്കരപിള്ള, എം. ചന്ദ്രന്‍, എ.വി. താമരാക്ഷന്‍, എ.സി. ജോസ്, പി.സി. ചാക്കോ, എം.ഐ. ഷാനവാസ്, കെ.വി. ദേവദാസ്, കെ.എം. സുധാകരന്‍, അഡ്വ. എസ്. ജനാര്‍ദ്ദനക്കുറുപ്പ്, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, സി.വി. ഔസേഫ്, ടി.എ. അഹമ്മദ്കബീര്‍, ഡൊമിനിക്ക് പ്രസന്‍േറഷന്‍, പി. രാജീവ്, തിരുവനന്തപുരം മേയര്‍ ജയന്‍ബാബു, തുടങ്ങിയവര്‍ ലെനില്‍ സെന്ററില്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു.

മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പി, മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ) എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ, കെ. മുരളീധരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ക്കു വേണ്ടിയും പുഷ്പചക്രം സമര്‍പ്പിക്കപ്പെട്ടു. ഉച്ചയ്ക്ക് ഒരുമണിയോടെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വാമിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചതോടെ മൃതദേഹം ആംബുലന്‍സില്‍ കളമശ്ശേരിയിലേക്ക് കൊണ്ടുപോയി.

ഉച്ചയ്ക്ക് ഒന്നരയോടെ കളമശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ വന്‍ജനാവലിയാണ് സ്വാമിയെ അവസാനമായി കാണാനെത്തിയത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സ്​പീക്കര്‍ കെ. രാധാകൃഷ്ണന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പി.കെ. ശ്രീമതി, എം. വിജയകുമാര്‍, പി.കെ. ഗുരുദാസന്‍, എസ്. ശര്‍മ, മുല്ലക്കര രത്‌നാകരന്‍, എം.പി. മാരായ വര്‍ക്കല രാധാകൃഷ്ണന്‍, കെ. ചന്ദ്രന്‍പിള്ള, പി. സതീദേവി, സി.എസ്. സുജാത, ഡോ. കെ.എസ്. മനോജ്, വി.എസ്. വിജയരാഘവന്‍, പി. രാജേന്ദ്രന്‍, ഡോ. സെബാസ്റ്റ്യന്‍പോള്‍, എം.എല്‍.എമാരായ കെ.കെ. ശൈലജ ടീച്ചര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.ഡി. സതീശന്‍, എ. പ്രദീപ്കുമാര്‍, സൈമണ്‍ ബ്രിട്ടോ, ജില്ലാകളക്ടര്‍ ഡോ. എം. ബീന, എ.ഡി.എം. കെ.എന്‍. രാജി, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, പ്രസ് അക്കാദമി ചെയര്‍മാന്‍ എസ്.ആര്‍. ശക്തിധരന്‍, ജസ്റ്റിസ് വി.കെ. മോഹന്‍, അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ്, പി.എസ്. ശ്രീധരന്‍പിള്ള, മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അപ്രേം, പ്രൊഫ. എം.കെ. സാനു, കെ. വരദരാജന്‍, വി.ബി. ചെറിയാന്‍, വി.വി. ദക്ഷിണാമൂര്‍ത്തി, വി.എം. സുധീരന്‍, നെടുമ്പാശ്ശേരി രവി, സി.എ. കുര്യന്‍, വി.ജെ. പൗലോസ്, ടി.വി. കുരുവിള, ശ്രീമൂലനഗരം മോഹന്‍, സി.കെ. പരീത്, സി.കെ. ഗുപ്തന്‍, ഡോ. ഗംഗന്‍പ്രതാപ്, പയ്യപ്പിള്ളി ബാലന്‍, സക്കീര്‍ ഗുസൈന്‍, വി.എം. ആരിഫ ടീച്ചര്‍, എം.ബി. രാജേഷ് തുടങ്ങി നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. ജനതാദള്‍ (എസ്) സംസ്ഥാനകമ്മിറ്റിക്കുവേണ്ടി വൈസ് പ്രസിഡന്റ് ആലുങ്കല്‍ ദേവസ്സി റീത്ത് സമര്‍പ്പിച്ചു.

പിന്നീട് വൈകീട്ട് 6മണിയോടെ ബാലാനന്ദന്റെ മൃതദേഹം വിലാപയാത്രയായി അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് 6.45ന് സി.പി.എം. കളമശ്ശേരി ഏരിയാകമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഏഴ്പതിനഞ്ചോടെ മകന്‍ ചിതയ്ക്ക് തീകൊളുത്തിയതോടെ ഇ. ബാലാനന്ദന്‍ എന്ന വന്‍വൃക്ഷം ഓര്‍മയായി.




MathrubhumiMatrimonial