സഖാക്കളുടെ 'സ്വാമി'

Posted on: 19 Jan 2009


കൊച്ചി: സഖാക്കളുടെ സ്വന്തം 'സ്വാമി'യായിരുന്നു ബാലാനന്ദന്‍. എങ്ങനെയാണ് 'സ്വാമി' എന്ന വിളിപ്പേര് കിട്ടിയതെന്ന് ചോദിക്കുന്നവരോട് തമാശകലര്‍ന്ന സ്വരത്തില്‍ അദ്ദേഹം പറയും.
''ഞാന്‍ വര്‍ക്കലയില്‍ പോയി സ്വാമി ആയതല്ല. പറവൂരില്‍ ജയിലില്‍ കിടക്കുമ്പോള്‍ താടി നീട്ടി വളര്‍ത്തിയതിനാല്‍ വീണ പേരാണത്.''ജയിലില്‍ ബാലാനന്ദന്റെ കൂടെയുണ്ടായിരുന്ന കെ.എ. രാജനാണ് ബാലാനന്ദനെ ആദ്യമായി സ്വാമി എന്നു വിളിച്ചത്. സി.പി.ഐ നേതാവ് മുന്‍ എം.പി.യുമൊക്കെയായിരുന്ന രാജന്‍ ഇന്ന് ജീവിച്ചിരിപ്പില്ല.എന്നാല്‍ ബാലാനന്ദനെന്ന് പേര് വര്‍ക്കല മഠത്തില്‍ നിന്ന് കിട്ടിയതാണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു.
യാഥാസ്ഥിതികരായ അച്ഛനും അമ്മയും കുഞ്ഞിന് പേരിടാനായി വര്‍ക്കലയിലെ മഠത്തിലെത്തുകയായിരുന്നു. വര്‍ക്കല മഠത്തിലെ ഒരു സ്വാമി ബാലാനന്ദന്‍ എന്ന പേരിടുകയുംചെയ്തു.




MathrubhumiMatrimonial