
കേരള സര്‍ക്കാര്‍ അവഗണിച്ചു
Posted on: 30 Nov 2008
ബാംഗ്ലൂര്‍:രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രതിനിധിയെ അയയ്ക്കാതിരുന്ന കേരള സര്‍ക്കാര്‍ അദ്ദേഹത്തോട് അവഗണന കാട്ടിയതായി ഹിന്ദു ഐക്യവേദി കേരള സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി. സന്ദീപിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തിയശേഷം സംസാരിക്കുകയായിരുന്നു കുമ്മനം. മുംബൈയില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ മരണാനന്തരച്ചടങ്ങുകളില്‍ കേരളത്തിലെ രാഷ്ട്രീയ പ്രതിനിധികളാരും പങ്കെടുത്തില്ലെന്ന് യെലഹങ്ക പ്രോഗ്രസീവ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറി ജോജു വര്‍ഗീസ് ആരോപിച്ചു.
