ദാവൂദ് സംഘത്തിന്റെ പങ്ക് അന്വേഷിക്കുന്നു
Posted on: 30 Nov 2008
മുംബൈ: മുംബൈയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് ദാവൂദ് ഇബ്രാഹിം സംഘത്തില്‍നിന്നും പിന്തുണ ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍.
ദാവൂദ് സംഘവുമായി ബന്ധമുള്ള കൊളാബ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസ്സുകാരന്‍ ഭീകരര്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
സേ്ഫാടകവസ്തുക്കള്‍ എത്തിക്കുന്നതിലും ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്തുന്നതിലും ദാവൂദ്‌സംഘത്തിന്റെ സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വിലേ വര്‍ലെയില്‍ ടാക്‌സിയില്‍ ബോംബുപൊട്ടിയ സംഭവത്തില്‍ ഡ്രൈവറുടെ പങ്കും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. സംഭവത്തില്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ നവംബര്‍ ഒന്നിനാണ് ലൈസന്‍സ് എടുത്തതെന്ന കാര്യമാണ് പ്രധാനമായും സംശയം ഉയര്‍ത്തിയിട്ടുള്ളത്. കറാച്ചിയില്‍നിന്ന് 12 ഭീകരര്‍ എത്തിയതായിട്ടാണ് പിടിയിലായ അജ്മല്‍ കസം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്. സംശയിക്കപ്പെടുന്ന ബിസിനസ്സുകാരന്‍ ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് ലഭിച്ചിട്ടുള്ള വിവരം. ഇയാള്‍ക്കുവേണ്ടി മുംബൈ പോലീസും കേന്ദ്ര അന്വേഷണ ഏജന്‍സികളും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.