രാഷ്ട്രപതിക്ക് വിയറ്റ്‌നാമില്‍ ഉറക്കമില്ലാ രാത്രി
Posted on: 28 Nov 2008
ഹാനോയ്: വിയറ്റ്‌നാം സന്ദര്‍ശിക്കുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു ബുധനാഴ്ച. മുംബൈയിലെ ഭീകരാക്രമണവാര്‍ത്തയറിഞ്ഞ് അസ്വസ്ഥയായ രാഷ്ട്രപതി ഇന്ത്യയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടേ ഇരിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ചു.
രാത്രി ഭീകരാക്രമണവാര്‍ത്ത വന്നയുടന്‍ തന്നെ രാഷ്ട്രപതിക്കൊപ്പമുള്ള ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായും കാബിനറ്റ് സെക്രട്ടറിയുമായും മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ടു. ഇവരില്‍ നിന്നുകിട്ടുന്ന വിവരം രാഷ്ട്രപതി ഇടയ്ക്കിടെ അന്വേഷിച്ചുകൊണ്ടിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നുമണിവരെ വിവരങ്ങള്‍ ആരാഞ്ഞ രാഷ്ട്രപതി എട്ടുമണിക്ക് വിയറ്റ്‌നാം പ്രസിഡന്റുമായുള്ള ചര്‍ച്ചയ്ക്ക് പുറപ്പെടുകയും ചെയ്തു. ചര്‍ച്ചയിലും ഭീകരാക്രമണം വിഷയമായി.
മുംബൈ ഭീകരാക്രമണത്തെ പിന്നീട് പ്രസ്താവനയില്‍ രാഷ്ട്രപതി അപലപിച്ചു. എല്ലാവരും ശാന്തരായിരിക്കണമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കാന്‍ അധികൃതരോട് സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.