ഭീകരാക്രമണം: സര്‍ക്കാറിന് ടാറ്റയുടെ വിമര്‍ശം
Posted on: 28 Nov 2008
മുംബൈ: കഴിഞ്ഞകാല അുനഭവങ്ങളില്‍നിന്ന് പഠിക്കാത്ത സര്‍ക്കാറിന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ വിമര്‍ശം. ഭീകരാക്രമണംപോലുള്ള അടിയന്തരസാഹചര്യം നേരിടുന്നതിന് ഉടന്‍ അടിസ്ഥാന സൗകര്യം ഉണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ടാറ്റാ കമ്പനികളുടെ ആസ്ഥാനമായ ബോംബെ ഹൗസിനുപുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദി ആക്രമണത്തിനിരയായ താജ്മഹല്‍ ഹോട്ടല്‍ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്.
തീവ്രവാദി ആക്രമണത്തെ അപലപിച്ച അദ്ദേഹം വിഘടനശക്തികളെ പരാജയപ്പെടുത്താന്‍ ഒറ്റക്കെട്ടായി നില്ക്കാന്‍ രാജ്യത്തോട് ആഹ്വാനം ചെയ്തു.
താജില്‍ സംഭവിച്ച നാശനഷ്ടം വിലയിരുത്തിയിട്ടില്ലെന്നും തങ്ങളുടെ ജീവനക്കാര്‍ അത് വിലയിരുത്തുംവരെ ഇക്കാര്യത്തെപ്പറ്റി എന്തെങ്കിലും പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.