ഏറ്റുമുട്ടല്‍ തുടരുന്നു; മരണം 127
Posted on: 28 Nov 2008

കരസേന, എന്‍.എസ്.ജി., മറൈന്‍ഫോഴ്‌സ് എന്നിവയുടെ കമാന്‍ഡോകള്‍ സംയുക്തമായാണ് ഭീകരരെ തുരുത്താനുള്ള പോരാട്ടത്തിലേര്‍പ്പെടുന്നത്. നക്ഷത്ര ഹോട്ടലുകളായ താജ്, ട്രൈഡന്റ് എന്നിവയില്‍ കയറി ഒളിച്ച ഭീകരരെ കണ്ടെത്താന്‍ വ്യാഴാഴ്ച മുഴുവന്‍ സമയതിരച്ചില്‍ നടന്നു. ഹോട്ടലുകളുടെ വിവിധ നിലകളില്‍ പകല്‍ ഉടനീളം വെടിവെപ്പും ഗ്രനേഡ് സേ്ഫാടനങ്ങളുമുണ്ടായി. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് താജ് ഹോട്ടലിലെ നടപടി അവസാനിപ്പിച്ചത്. ഇവിടെ കയറിക്കൂടിയ എല്ലാ ഭീകരരേയും വെടിവെച്ചുകൊന്നതായി എന്‍.എസ്.ജി. അറിയിച്ചു. താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഭീകരരില്‍നിന്ന് എ.കെ. 47 തോക്കുകളും സേ്ഫാടകവസ്തുക്കളും മറ്റും പിടിച്ചെടുത്തു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് മുംബൈയെ പിടിച്ചുകുലുക്കിക്കൊണ്ട് ഭീകരരുടെ ശക്തമായ ആക്രമണമുണ്ടായത്. ഇരുപതിലേറെ പേരടങ്ങുന്ന ഭീകരസംഘം ചെറുഗ്രൂപ്പുകളായി തിരിഞ്ഞാണ് മഹാനഗരത്തില്‍ 13 ഇടത്തായി വെടിവെപ്പും സേ്ഫാടനങ്ങളും നടത്തിയത്. 14 പോലീസ് ഉദ്യോഗസ്ഥരും ഒമ്പത് വിദേശികളുമുള്‍പ്പെടെ 127 പേരാണ് ഭീകരാക്രമണത്തില്‍ മരിച്ചത്. 320-ലേറെ പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനാത്തലവന്‍ ഹേമന്ത് കര്‍ക്കരെ, ഏറ്റുമുട്ടല്‍ വിദഗ്ധന്‍ വിജയ് സലാസ്‌ക്കര്‍, അഡീഷണല്‍ കമ്മീഷണര്‍ അശോക് കാംതെ എന്നിവര്‍ മരിച്ചവരിലുള്‍പ്പെടുന്നു. ഏഴു ഭീകര പ്രവര്‍ത്തകരെ പോലീസും കമാന്‍ഡോകളും ചേര്‍ന്ന് വെടിവെച്ചു കൊന്നു. ഒരു ഭീകര പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തിട്ടുണ്ട്. പാകിസ്താനിലെ ഫരീദ്‌കോട്ട് സ്വദേശിയായ അബു ഇസ്മയിലാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ലഷ്‌കര്‍ പ്രവര്‍ത്തകനാണെന്നാണ് കരുതുന്നത്.
ബോട്ടുകളിലെത്തിയ ഭീകര പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവുദേശ്മുഖ് അറിയിച്ചു. ഇവരെ മുംബൈ തീരത്തെത്തിച്ചുവെന്ന് കരുതുന്ന 'എം.വി. ആല്‍ഫ' എന്ന കപ്പലിനായി തീരരക്ഷാസേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിയറ്റ്‌നാമില്‍ നിന്നുള്ള കപ്പലാണ് ഇതെന്നാണ് വിവരം. നാവികസേനാ കപ്പലുകളും ഹെലികോപ്ടറുകളും ഈ കപ്പലിനായി തിരച്ചില്‍ നടത്തുന്നുണ്ട്.
ഭീകരര്‍ക്കെതിരായ നടപടി വെള്ളിയാഴ്ച രാവിലെയോടെ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹോട്ടലുകളില്‍ ആരും ബന്ദിയാക്കപ്പെട്ടിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു.
മരിച്ച വിദേശികളില്‍ ബ്രിട്ടണ്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ആള്‍ വീതം ഉള്‍പ്പെടുന്നു. താജ് ഹോട്ടല്‍സ് ജനറല്‍ മാനേജര്‍ കരംഭീര്‍ കൗറിന്റെ ഭാര്യയും രണ്ട് ആണ്‍മക്കളും ഭീകരാക്രമണത്തില്‍ മരിച്ചിട്ടുണ്ട്. സേ്ഫാടനത്തെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ പൊള്ളലേറ്റാണ് ഇവര്‍ മരിച്ചത്.
പാകിസ്താനില്‍ വേരുകളുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. രാജ്യത്തിനു പുറത്തുനിന്നുള്ളവരാണ് ഭീകരാക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കുറ്റപ്പെടുത്തി.
ഭീകരാക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം മഹാരാഷ്ട്ര സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതം നല്‍കും.
വിദഗ്ധ പരിശീലനം ലഭിച്ചവരാണ് ആക്രമണത്തിനു പിന്നിലെന്ന് മഹാരാഷ്ട്ര ഡി.ജി.പി. എ.എന്‍. റോയ് പറഞ്ഞു. ഭീകരര്‍ എത്തിയതെന്ന് സംശയിക്കുന്ന ഒരു റബര്‍ ബോട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി ഭീകരാക്രമണമുണ്ടായ മേഖലകള്‍ ഇവയാണ്: ട്രൈഡന്റ് ഹോട്ടല്‍, താജ് ഹോട്ടല്‍, നരിമാന്‍ ഹൗസ്, വാദി ബന്ദര്‍, കാമ ആസ്പത്രി, ജി.ടി. ആസ്പത്രി, സി.എസ്.ടി. റെയില്‍വേ സ്റ്റേഷന്‍, ബൂട്ട്‌ലെഗ്ഗേഴ്‌സ് പബ്, ഗിര്‍ഗോം, മെട്രോ സിനിമ, ലിയോപോള്‍ഡ് കഫെ.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഡെക്കാന്‍ മുജാഹിദ്ദീന്‍ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ലഷ്‌കര്‍-ഇ തൊയ്ബയുടെ പങ്കും അന്വേഷിച്ചുവരുന്നുണ്ട്.
ദേശ്മുഖ് അറിയിച്ചു. ഇവരെ മുംബൈ തീരത്തെത്തിച്ചുവെന്ന് കരുതുന്ന 'എം.വി. ആല്‍ഫ' എന്ന കപ്പലിനായി തീരരക്ഷാസേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിയറ്റ്‌നാമില്‍ നിന്നുള്ള കപ്പലാണ് ഇതെന്നാണ് വിവരം.