ഗുജറാത്ത് തീരത്ത് അജ്ഞാതബോട്ടുകളെന്ന് അഭ്യൂഹം

Posted on: 28 Nov 2008

സജീവ് സി. നായര്‍



വല്‍സാഡ് (ഗുജറാത്ത്): ഗുജറാത്ത് തീരത്ത് അജ്ഞാതബോട്ടുകള്‍ കണ്ടതായ അഭ്യൂഹത്തെത്തുടര്‍ന്ന് തീരസുരക്ഷാസേനയും കസ്റ്റംസ് വിഭാഗവും പോലീസും തീരപ്രദേശങ്ങളില്‍ വ്യാപകമായ പരിശോധന നടത്തി. ഉമര്‍ഗാവ് താലൂക്കിലെ ജായ്, മഹാരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ദെഹ്‌രി, ബോര്‍ഡി എന്നിവിടങ്ങളിലാണ് പോലീസും തീരസുരക്ഷാസേനയും പരിശോധന നടത്തിയത്. ദക്ഷിണ പോര്‍ബന്തറില്‍നിന്ന് പുറപ്പെട്ട ബോട്ട് ദക്ഷിണഗുജറാത്ത് കടല്‍തീരം വഴി മുംബൈയിലെത്തിയെന്നാണ് അഭ്യൂഹം. ഇത് സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന മുംബൈ സേ്ഫാടനത്തിന് ആര്‍.ഡി.എക്‌സ് എത്തിച്ചതും ഉമര്‍ഗാവ് താലൂക്കിലെ കടല്‍ത്തീരം വഴിയായിരുന്നു.



MathrubhumiMatrimonial