ഒബാമയുടേത് ചരിത്രവിജയം- മക്‌കെയ്ന്‍
Posted on: 06 Nov 2008
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബരാക് ഒബാമയെ എതിര്‍സ്ഥാനാര്‍ഥി ജോണ്‍ മക്‌കെയ്ന്‍ അഭിനന്ദിച്ചു. 'ചരിത്രവിജയം' എന്നാണ് ഒബാമയുടെ വിജയത്തെ മക്‌കെയ്ന്‍ വിശേഷിപ്പിച്ചത്.
രാജ്യം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് ഒബാമയോട് സഹകരിക്കണമെന്നും അരിസോണയില്‍ നടന്ന റാലിയില്‍ മക്‌കെയ്ന്‍ അനുയായികളോടഭ്യര്‍ഥിച്ചു. ഒബാമയുടെ വിജയം പ്രഖ്യാപിച്ചതിന് മിനിറ്റുകള്‍ക്കുശേഷം നടന്ന റാലിയില്‍ വികാരനിര്‍ഭരമായ പ്രസംഗമാണ് മക്‌കെയ്ന്‍ നടത്തിയത്.
''നമ്മുടെ കൊച്ചുമക്കള്‍ക്കായി കൂടുതല്‍ മെച്ചപ്പെട്ടതും ശക്തവുമായ അമേരിക്കയെ കെട്ടിപ്പടുക്കാന്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെക്കണം. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ നമ്മെ നയിക്കാന്‍ അദ്ദേഹത്തിന് എന്റെ കഴിവിന്റെ പരമാവധി സഹായം നല്‍കും. ഈ രാത്രി നിരാശയുണ്ടായേക്കും. എന്നാല്‍, നാളെ രാവിലെ മുതല്‍ നമ്മള്‍ പുതിയ പ്രസിഡന്റിനെ പിന്തുണയ്ക്കും''- മക്‌കെയ്ന്‍ പറഞ്ഞു.