obama

ഒബാമ ഏറ്റവും നല്ല പ്രസിഡന്റെന്ന് റീവ് ജാക്‌സണ്‍

Posted on: 06 Nov 2008


വാഷിങ്ടണ്‍: കിട്ടാവുന്നതില്‍ വെച്ചേറ്റവും നല്ല പ്രസിഡന്റിനെയാണ് അമേരിക്ക തിരഞ്ഞെടുത്തതെന്ന് മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി റീവ് ജെസ്സെ ജാക്‌സണ്‍ അഭിപ്രായപ്പെട്ടു.

നേരത്തേ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണപരിപാടിക്കിടെ ഒബാമയ്‌ക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയ റീവ് ജാക്‌സണ്‍ ഇതിന് കണ്ണീരോടെ മാപ്പു പറഞ്ഞു.

''ഒരു മാറ്റം അമേരിക്ക നിശ്ചയിച്ചുകഴിഞ്ഞു. നിരവധി യുദ്ധങ്ങള്‍ ഞങ്ങള്‍ നടത്തി; അനാവശ്യമായവ. കുറേയേറെ ജീവനും പണവും നശിപ്പിച്ചു. ഞങ്ങള്‍ക്കൊരു വഴികാട്ടി വേണം. ഒബാമയാണ് ആ വഴികാട്ടിയും പ്രതീക്ഷയും''- ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയാഘോഷങ്ങള്‍ക്കിടെ ജാക്‌സണ്‍ പറഞ്ഞു.

അമേരിക്കയില്‍ നടന്നത് 'ഒരു സമാധാനപരമായ വിപ്ലവ'മായിരുന്നെന്ന് ജാക്‌സന്റെ മകന്‍ റെപ് ജെസ്സെ ജാക്‌സണ്‍ വ്യക്തമാക്കി. അമേരിക്കന്‍ ചരിത്രത്തിലെ അസാധാരണമായ ആഘോഷത്തിന്റെ രാത്രിയാണിതെന്നും ജൂനിയര്‍ ജാക്‌സണ്‍ കൂട്ടിച്ചേര്‍ത്തു.



MathrubhumiMatrimonial