ബഹിരാകാശരംഗത്തെ ഇന്ത്യന്‍ കുതിപ്പുകള്‍

Posted on: 23 Oct 2008


ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സ്വപ്ന സന്നിഭമായ നേട്ടങ്ങളിലൊന്നാണ് ബുധനാഴ്ച കൈവരിച്ചത്; 'ചന്ദ്രയാന്‍-1'. അതിനു പിന്നില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആര്‍.ഒ.) വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ കഥകളുണ്ട്. ഐ.എസ്.ആര്‍.ഒ. കടന്നുവന്ന വഴികളിലൂടെ ഒരു യാത്ര.

*1962- ബഹിരാകാശഗവേഷണങ്ങള്‍ക്കായി ദേശീയ സമിതി രൂപവത്കരിച്ചു. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
*1963- ആദ്യ സൗണ്ടിങ് റോക്കറ്റ് തുമ്പയില്‍ നിന്ന് വിക്ഷേപിച്ചു (നവംബര്‍ 21).
*1965- തുമ്പയില്‍ ബഹിരാകാശ ശാസ്ത്ര സാങ്കേതിക കേന്ദ്രം സ്ഥാപിച്ചു.
*1967- സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ എര്‍ത്ത് സ്റ്റേഷന്‍ അഹമ്മദാബാദില്‍ സ്ഥാപിച്ചു.
*1968- തുമ്പ വിക്ഷേപണ കേന്ദ്രം രാഷ്ട്രത്തിനായി സമര്‍പ്പിച്ചു (ഫിബ്രവരി രണ്ട്).
*1969- ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ.) രൂപവത്കരിച്ചു. (ആഗസ്ത് 15).
*1972- ബഹിരാകാശ കമ്മീഷനും ബഹിരാകാശവകുപ്പും നിലവില്‍ വന്നു (ജൂണ്‍ ഒന്ന്).
*1975- ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട ഭ്രമണപഥത്തിലെത്തിച്ചു (ഏപ്രില്‍ 19).
*1979- ഭൗമ നിരീക്ഷണത്തിനുള്ള ആദ്യ പരീക്ഷണോപഗ്രഹമായ ഭാസ്‌കര-ഒന്ന് ഭ്രമണപഥത്തിലെത്തിച്ചു (ജൂണ്‍ ഏഴ്).
*എസ്.എല്‍.വി.-3 റോക്കറ്റിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യവിക്ഷേപണം പരാജയപ്പെട്ടു (ആഗസ്ത് 10).
*1980- എസ്.എല്‍.വി.-3 റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ രോഹിണി ഉപഗ്രഹത്തെ (ആര്‍.എസ്.ഡി.-1) ഭ്രമണപഥത്തിലെത്തിച്ചു. (ജൂലായ് 18).
*1981- ഭൂസ്ഥിര വാര്‍ത്താ വിനിമയോപഗ്രഹമായ ആപ്പിളിനെ (അരിയാനെ പാസഞ്ചര്‍ പേലോഡ് എക്‌സ്​പരിമെന്റ്) ഭ്രമണപഥത്തിലെത്തിച്ചു. (ജൂണ്‍ 19).
*ഭാസ്‌കര-2 ഭ്രമണപഥത്തിലെത്തി. (നവംബര്‍ 20).
*1982- കാലാവസ്ഥാ ഉപഗ്രഹമായ ഇന്‍സാറ്റ്- 1എ ഭ്രമണപഥത്തിലെത്തിച്ചു (ഏപ്രില്‍ 10). അഞ്ച് മാസങ്ങള്‍ക്കുശേഷം പ്രവര്‍ത്തന രഹിതമാക്കി.
* 1983 - രണ്ടാമത്തെ രോഹിണി ഉപഗ്രഹം (ആര്‍.എസ്.ഡി.-2) ഭ്രമണപഥത്തിലെത്തിച്ചു (ഏപ്രില്‍ 17). ഇന്‍സാറ്റ് രണ്ട് -ബി.യെ ഭ്രമണപഥത്തിലെത്തിച്ചു (ആഗസ്ത് 30).
* 1984- ഇന്ത്യക്കാരനായ രാകേഷ് ശര്‍മ ബഹിരാകാശത്തെത്തി (ഏപ്രില്‍).
* 1987- ഇന്ത്യയുടെ ആദ്യ വിദൂര സംവേദനോപഗ്രഹമായ ഐ.ആര്‍.എസ്.-1എ വിക്ഷേപിച്ചു (മാര്‍ച്ച് 17) ഇന്‍സാറ്റ് -ഒന്ന് സി വിക്ഷേപിച്ചു (ജൂലായ് 21).
* 1990 - ഇന്‍സാറ്റ് ഒന്ന് ഡി വിക്ഷേപിച്ചു
* 1991 -ഐ.ആര്‍.എസ്. ഒന്ന്- ബി ഭ്രമണപഥത്തിലെത്തി (ആഗസ്ത് 29).
* 1992- ആദ്യ തദ്ദേശീയ നിര്‍മിത രണ്ടാംതലമുറ കാലാവസ്ഥാ ഉപഗ്രഹമായ ഇന്‍സാറ്റ് രണ്ട്- ബി വിക്ഷേപിച്ചു (ജൂലായ് 10).
* 1993 പി.എസ്.എല്‍.വി. - ഡി ഒന്ന് വിക്ഷേപിച്ചു (സപ്തംബര്‍ 20).
* 1995 - ഇന്‍സാറ്റ് രണ്ട്- സി ഉപഗ്രഹം വിക്ഷേപിച്ചു (ഡിസംബര്‍ ഏഴ്).
* 1996 പി.എസ്.എല്‍.വി. ഡി മൂന്നിന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ഐ.ആര്‍.എസ്.- പി മൂന്നിനെ ഭ്രമണപഥത്തിലെത്തിച്ചു.
* 2004 ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസോപഗ്രഹമായ എഡ്യൂസാറ്റിന്റെ വിജയകരമായ വിക്ഷേപണം (സപ്തംബര്‍ 20)
* 2005 - കാര്‍ട്ടോസാറ്റ് ഒന്ന് (ഭൂപട നിര്‍ണയ സഹായി) ഹംസാറ്റ് ഉപഗ്രഹങ്ങളുടെ വിക്ഷേപണം (മെയ് അഞ്ച്) രണ്ട് ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചു എന്ന സവിശേഷത.
* 2007- കാര്‍ട്ടോസാറ്റ് രണ്ട്, എസ്.ആര്‍.ഇ. ഒന്ന് (സ്‌പേസ് ക്യാപ്‌സ്യൂള്‍ റിക്കവറി എക്‌സ്‌പെരിമെന്റ്) ലപാന്‍ -തുബ്‌സാറ്റ് (ഇന്‍ഡൊനീഷ്യ), പെഹുഎന്‍സാറ്റ് -ഒന്ന് (അര്‍ജന്റീന) എന്നീ ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. -സി ഏഴ് ഭ്രമണപഥത്തിലെത്തി (ജനവരി-10). എസ്.ആര്‍.ഇ. ഒന്ന് പേടകത്തെ സുരക്ഷിതമായി തിരിച്ചറക്കി (ജനവരി 22)
* 2008 ഒരേ സമയം 10 ഉപഗ്രങ്ങള്‍ വിക്ഷേപിക്കുക എന്ന ചരിത്രനേട്ടം. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ട്- എ, ഐ.എം.എസ്. ഒന്ന് എന്നിവയും കൂടാതെ എട്ട് വിദേശ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ചന്ദ്രയാന്‍ ഒന്ന് വിക്ഷേപണം (ഒക്‌ടോബര്‍ 22).
Tags:   chandrayan-1, ISRO, India, NASA, water on moon, space science



MathrubhumiMatrimonial