ആയുര്‍വേദ ആസ്‌പത്രിക്ക് ഐ.ടി.ഐ. വിദ്യാര്‍ഥികളുടെ സേവനം
Posted on: 16 Oct 2008
കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ ഐ.ടി.ഐ. വിദ്യാര്‍ഥികളുടെ സേവനയജ്ഞം. ആസ്പത്രിയിലെ പൊട്ടിയ കട്ടിലുകളും രോഗികളെ കൊുപോകുന്ന സ്ട്രക്ചറുകളും ട്രോളികളും വെല്‍ഡ് ചെയ്തും കേടുപറ്റി ആസ്പത്രി മൂലയില്‍ പൊടിപിടിച്ചു കിടക്കുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കിയുമാണ് കോഴിക്കോട്ടെ ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ കോഴിക്കോട് ഗവ. ഐ.ടി.ഐ.വിദ്യാര്‍ഥികള്‍ സേവനയജ്ഞം നടത്തിയത്. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ സേവന പരിപാടി.
ആസ്പത്രിയില്‍ പൊട്ടിക്കിടക്കുന്ന വയറിങ്ങുകളും വാതില്‍ കൊളുത്തുകളുമെല്ലാം വിദ്യാര്‍ഥികള്‍ ശരിയാക്കി. കൂടാതെ പൊട്ടിക്കിടക്കുന്ന പൈപ്പുകളും വെള്ളമില്ലാത്ത പൈപ്പുകളുമെല്ലാം പ്ലംബിങ് ട്രേഡ് വിദ്യാര്‍ഥികള്‍ അറ്റകുറ്റപ്പണി നടത്തി. ഗെയ്റ്റ് പെയിന്റടിച്ചും എല്ലാം നല്ലൊരു തുക കൂലിനല്‍കി എടുപ്പിക്കേ ജോലികളാണ് വിദ്യാര്‍ഥികള്‍ സൗജന്യമായി ചെയ്തത്.
മൂന്നു ദിവസത്തെ സേവന പരിപാടികളാണ് വിദ്യാര്‍ഥികള്‍ ആയുര്‍വേദ ആസ്പത്രിയില്‍ ചെയ്യുന്നത്. അടുത്തഘട്ടത്തില്‍ ഗവ. ഹോമിയോ കോളേജും കോട്ടപ്പറമ്പ് ഗവ. ഹോമിയോ ആസ്പത്രിയും വിദ്യാര്‍ഥികള്‍ ശുചീകരിക്കും.
സേവന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാനങ്ങാട്ട് ഹരിദാസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ആശാ ശശാങ്കന്‍ ഐ.ടി.ഐ.പ്രിന്‍സിപ്പള്‍ എം.സി.ഭരതന്‍ എന്നിവര്‍ പ്രസംഗിച്ചു. ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വേണുഗോപാല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.കെ. പ്രസാദ് നന്ദിയും പറഞ്ഞു.