ധനം വ്യയം ചെയ്യുമ്പോള്‍
Posted on: 22 Sep 2008
സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം വ്യയം ചെയ്യുകയും എന്നിട്ട് അത് എടുത്ത് പറയുകയോ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യാത്തവരുമായ ആളുകളുടെ പ്രതിഫലം അവരുടെ നാഥന്റെ അടുത്തുണ്ട്. അവര്‍ ഒന്നുകൊണ്ടും പേടിക്കുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ല. (അല്‍ബഖറ - 262).
ധനം അല്ലാഹുവിന്‍േറതാണ്. അതവന്‍ ചിലര്‍ക്ക് നിര്‍ലോഭം നല്‍കും. അത്തരക്കാരില്‍ ഒരു വിഭാഗം കിട്ടിയ ധനം അല്ലാഹുവിന്‍േറതാണെന്നും അവന്റെ താല്‍പര്യമനുസരിച്ചാണ് അത് വിനിമയം ചെയ്യേണ്ടതെന്നും തിരിച്ചറിയുന്നു. ഭൂമിയില്‍ സ്വസ്ഥത കൈവരിക്കാന്‍ തനിക്ക് കിട്ടിയ ധനം ഉപകരിക്കട്ടെ എന്ന് അവര്‍ അഭിലഷിക്കുന്നു. ഉറ്റവര്‍ക്കും ഉടയവര്‍ക്കും അശരണര്‍ക്കും അവന്റെ സമ്പാദ്യം തുണയാകുന്നു. അവര്‍ ധനം വ്യയം ചെയ്ത് കൃതാര്‍ത്ഥരാവുന്നു. അല്ലാഹുവിന്റെ ഇഷ്ടം പിടിച്ചുപറ്റുന്നു. മറ്റു ചിലര്‍ ധനംകൊണ്ട് ഭൂമിയില്‍ നല്ലൊരു പ്രഭുവാകുന്നു. വിഹാരകേന്ദ്രം സ്ഥാപിക്കുന്നു. പണംകൊണ്ട് അനുകൂലികളെയും സേവകരെയും സൃഷ്ടിക്കുന്നു. മെരുങ്ങാത്തവരെ മെരുക്കുവാന്‍ പണം ഉപയോഗിക്കുന്നു. തന്റെ ധനം തിന്ന് തന്നെ ചോദ്യം ചെയ്യരുതെന്ന് പറഞ്ഞ് നീതിക്കും ധര്‍മത്തിനും പകരം ഭൂമിയില്‍ പുതിയ നിസ്സാര മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നു.
ഖുര്‍ആനില്‍ 'മന്ന്, അദാ' എന്നീ രണ്ട് പേരുകളില്‍ ഈ ദുഃസ്വഭാവം പരാമര്‍ശിക്കുന്നു. അല്‍-ബഖറ അധ്യായത്തിലെ മേല്‍ സൂക്തത്തിന്റെ സാരാംശത്തില്‍ അതാണ് പറയുന്നത്. ഒന്ന്, ചെയ്തത് എടുത്തുപറയുക. മറ്റേത്, എടുത്തുപറഞ്ഞ് ഉപകാരം നിര്‍വഹിച്ചവരെ അസ്വസ്ഥപ്പെടുത്തുക. ചിലര്‍ എടുത്തുപറയുക മാത്രം ചെയ്യുന്നു. ചിലര്‍ പറഞ്ഞ് അസ്വസ്ഥത സൃഷ്ടിക്കുകകൂടി ചെയ്യുന്നു. രണ്ടായാലും നിഷ്‌കളങ്കത ഇല്ലായ്മയുടെ ലക്ഷണമാണ് ഇവ. നന്മകള്‍ നിഷ്ഫലമാകുന്നത് ഇവ കൊണ്ടാണ്. പാറപ്പുറത്ത് മണ്ണിട്ട് കൃഷിചെയ്ത പോലെ എന്ന് ഖുര്‍ആന്‍ ഈ വൃഥാപ്രവര്‍ത്തനത്തെ ഉപമിക്കുന്നുണ്ട്. ഒരു മഴ പെയ്താല്‍ ആ മണ്ണൊക്കെ ഒലിച്ചുപോകും.
അല്ലാഹു ഇങ്ങനെയല്ല. അവന്‍ നിര്‍ലോഭം കൊടുക്കുന്നു. അവന്‍േറതാണ് ധനം എന്നതിനാല്‍ അവന്‍ കടപ്പാടും നന്ദിയും ആവശ്യപ്പെടുന്നു. അനുഗ്രഹങ്ങളെ അവന്‍ എടുത്തുപറയുന്നു. പരമാര്‍ത്ഥത്തില്‍ അവനെമാത്രം വണങ്ങാന്‍ ആവശ്യപ്പെടുന്നു. മറ്റൊരു ശക്തിക്കും പരമമായ വണക്കം ഉണ്ടാവരുതെന്ന് കല്‍പ്പിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിന്‍േറതാണ്. അതുപയോഗിച്ച് ആര്‍ക്കും ഭൂമിയില്‍ പുതിയ ആധിപത്യകേന്ദ്രങ്ങള്‍ തുറക്കാന്‍ അവകാശമില്ല.