goodnews head

ആഫ്റ്റര്‍കെയര്‍ ഹോമില്‍ അഞ്ച് യുവതികള്‍ക്ക് മംഗല്യഭാഗ്യം

Posted on: 16 Sep 2008


കോഴിക്കോട്: ഇരുള്‍ മൂടിയ ജീവിതവഴിയില്‍ സംഗീതത്തിന്റെ പ്രകാശമാണ് അമ്പലവയല്‍ സ്വദേശി ജോര്‍ജ് എന്ന നാല്പതുകാരനെ കൈപിടിച്ചു നടത്തിയത്. മറുകൈ പിടിക്കാന്‍ ജോര്‍ജിന് തിങ്കാളഴ്ച ഒരു കൂട്ടുകാരിയെ കൂടെ കിട്ടി. വെള്ളിമാടുകുന്ന് മഹിളാമന്ദിരം അന്തേവാസിനിയായ കറുപ്പമ്മയാണ് ജന്മനാ കാഴ്ചയില്ലാത്ത ജോര്‍ജിന്റെ ജീവിതത്തില്‍ വെളിച്ചമായത്. 27 വര്‍ഷമായി മഹിളാമന്ദിരത്തില്‍ അന്തേവാസിനിയാണ് കറുപ്പമ്മ. ഒരു സഹോദരിയുങ്കെിലും എവിടെയെന്നറിയില്ല. ന്യൂ കേരള ബ്ലൈന്‍ഡ് ഓര്‍ക്കസ്ട്രയിലെ അംഗം കൂടിയാണ് ഗായകനായ ജോര്‍ജ്.

അഞ്ച് വിവാഹങ്ങളാണ് തിങ്കളാഴ്ച ആഫ്റ്റര്‍ കെയര്‍ ഹോമില്‍ നടന്നത്.

പതിനാലു വര്‍ഷമായി സ്ഥാപനത്തില്‍ കഴിയുന്ന ദേവിയെ ചേവായൂര്‍ ഇടത്തില്‍ അനിലും എട്ടു വര്‍ഷമായി ഹോമിലുള്ള ഹസീനയെ ഉള്ള്യേരി നുള്ളുവീട്ടില്‍ താഴെ സജിത്തും മിന്നുകെട്ടി. എട്ടുവര്‍ഷമായി ഹോമിലുള്ള കാസര്‍കോട് സ്വദേശിനി ഷീനയ്ക്ക് വടകര പുതുപ്പണം വടക്കേത്തയ്യില്‍ വി.ടി. മഹേഷും കോട്ടയം വൈക്കം സ്വദേശിനി രേഷ്മ ലാലിന് ബേപ്പൂരിലെ പി.വി. വില്‍സനും വരണമാല്യം ചാര്‍ത്തി. വീട്ടിലെ സാമ്പത്തിക ദുരിതങ്ങളാണ് ഷീനയെയും രേഷ്മയെയും സ്ഥാപനത്തിലെത്തിച്ചത്.

അത്യാഹ്ലാദത്തോടെയാണ് ജുവൈനല്‍ ഹോമില്‍ അഞ്ചു വിവാഹങ്ങള്‍ക്കുമായി പന്തലുയര്‍ന്നത്. പ്രമുഖ വ്യവസായി മണ്ണില്‍ മുഹമ്മദ് സംഭാവനയായി നല്കിയ അഞ്ചു ലക്ഷം രൂപ കൊ് യുവതികള്‍ക്ക് സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും വാങ്ങി. ആശീര്‍വാദം നേരാനും സന്തോഷം പങ്കിടാനും ജനപ്രതിനിധികളും മറ്റു പ്രമുഖരും വിവാഹ വേദിയിലെത്തി. മേയര്‍ എം. ഭാസ്‌കരന്‍, പി.എം.എ. സലാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ്കുട്ടി, വനിതാ കമ്മീഷനംഗം ടി. ദേവി, ജില്ലാ കളക്ടര്‍ എ. ജയതിലക് തുടങ്ങിയവരെല്ലാം ചടങ്ങിനെത്തി. ജുവൈനല്‍ ഹോമിലെ മുന്‍കാല അന്തേവാസി തങ്കപ്പന്‍മാസ്റ്ററും ഫാ. ഡോ. വിന്‍സന്റ് മോസസും കാര്‍മികത്വം വഹിച്ചു. ജുവൈനല്‍ ഹോം ബോയ്‌സ് സൂപ്ര് കെ. രാജന്‍, മഹിളാ മന്ദിരം ആഫ്റ്റര്‍ കെയര്‍ ഹോം സുപ്രുമാരായ മേരി, പ്രേമ തുടങ്ങിയവരെല്ലാം വീട്ടുകാരുടെ റോളില്‍ സക്രിയമായി.

വിവാഹ സഹായ വാഗ്ദാനം ലഭിച്ചതോടെ പത്രപ്പരസ്യം നല്കിയാണ് വരന്‍മാരെ കത്തെിയത്. 80 പേര്‍ വിവാഹ പരസ്യത്തോടു പ്രതികരിച്ചു. ഇവരില്‍നിന്നും അധികൃതര്‍ കത്തെിയവരാണ് ആഫ്റ്റര്‍ കെയര്‍ഹോം അന്തേവാസിനികള്‍ക്ക് താലി ചാര്‍ത്തിയത്.

 

 




MathrubhumiMatrimonial