
റോ-റോ റെഡി
Posted on: 11 Feb 2011

കൊച്ചി: വല്ലാര്‍പാടത്ത് നിന്നും ഐലന്‍ഡിലേക്ക് കൂറ്റന്‍ ബാര്‍ജുകളില്‍ കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാനുള്ള സംവിധാനമാണ് റോ-റോ. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കണ്ടെയ്‌നറുമായി വരുന്ന ട്രക്കുകള്‍ക്ക് ഐലന്‍ഡില്‍ നിന്നും വല്ലാര്‍പാടത്തേക്കും തിരിച്ചും പോകാന്‍ കഴിയും.
ഇതിനായി ഐലന്‍ഡിലും ബോള്‍ഗാട്ടിയിലും 16 കോടി രൂപ ചെലവിട്ട് രണ്ട് ജെട്ടികള്‍ പണിതിട്ടുണ്ട്.
ലോട്‌സ് ഷിപ്പിങ്ങിനാണ് റോ-റോയുടെ നടത്തിപ്പു ചുമതല. ലോട്‌സ് ബ്രിജ് എന്ന ഡബിള്‍ എന്‍ഡ് ഫെറി ഇതിനായി സജ്ജമായിട്ടുണ്ട്. 15 കണ്ടെയ്‌നര്‍ലോറിക്ക് ഒരേ സമയം ഇതില്‍ പോകാം. തെക്കന്‍ മേഖലയില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ക്ക് കുണ്ടന്നൂരില്‍ നിന്നും ഐലന്‍ഡിലെത്തി ബാര്‍ജ് വഴി എളുപ്പം ടെര്‍മിനലിലെത്താം. റോ-റോ ടെര്‍മിനല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
