ഇവര്‍ മേളയുടെ താരങ്ങള്‍
Posted on: 24 Jan 2011
കലോല്‍സവത്തിന് കൊടിയിറങ്ങിയപ്പോള്‍ കൂടുതല്‍ പോയിന്റുകള്‍ നേടി തിളങ്ങിയവര്‍ക്ക് പ്രതിഭാ, തിലക പരിവേഷം. കലാപ്രതിഭ, തിലക പട്ടങ്ങളില്ലെങ്കിലും ഇവരുടെ നേട്ടം ശ്രദ്ധിക്കപ്പെട്ടു.
കലോല്‍വത്തിലുടനീളം പ്രശംസ നേടിയ പ്രകടനമായിരുന്നു തൃശ്ശൂര്‍ വിവേകോദയം ബോയ്‌സ് എച്ച്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാര്‍ഥിനി മീര ശ്രീനാരായണന്റേത്. മല്‍സരിച്ച നാലിനത്തില്‍ മൂന്നെണ്ണത്തിലും മീരയ്ക്കാണ് ഒന്നാം സ്ഥാനം. ഒരെണ്ണത്തില്‍ രണ്ടാം സ്ഥാനവും. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം, സംഘനൃത്തം എന്നിവയിലാണ് മീര മല്‍സരിച്ചത്. ഇതില്‍ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും സംഘനൃത്തത്തിലും ഒന്നാം സ്ഥാനം.എച്ച്.എസ്. വിഭാഗത്തില്‍ ഐശ്വര്യ രാജയ്ക്ക് പങ്കെടുത്തയിനങ്ങളിലെല്ലാം ഒന്നാം സ്ഥാനം ലഭിച്ചു. ഗ്ലാമര്‍ ഇനങ്ങളായ ഭരതനാട്യം, കുച്ചിപ്പുടി, സംഘനൃത്തം എന്നിവയിലാണ് പങ്കെടുത്തത്. കോഴിക്കോട് സില്‍വര്‍ഹില്‍സിലെ വിദ്യാര്‍ഥിനിയാണ് ഐശ്വര്യ. കലോല്‍സവത്തില്‍ ആറിനത്തില്‍ പങ്കെടുക്കുകയും എല്ലാത്തിനും എ ഗ്രേഡ് നേടുകയും ചെയ്ത ഏക വിദ്യാര്‍ഥിയാണ് കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ്സിലെ പി.വിനീത്. കഥകളി സംഗീതം, മൃദംഗം, അഷ്ടപദി, സംസ്‌കൃതഗാനാലാപനം, ശാസ്ത്രീയ സംഗീതം, സംസ്‌കൃതം പദ്യം ചൊല്ലല്‍ എന്നിവയിലാണ് വിനീത് പങ്കെടുത്തത്. ആദ്യ നാലിനത്തില്‍ ഒന്നാം സ്ഥാനം. ബാക്കിയുള്ളതിന് എ ഗ്രേഡും. തുടര്‍ച്ചയായി രണ്ടാം തവണയാണ് വിനീത് ഈയിനങ്ങളില്‍ മല്‍സരിക്കുന്നതും എല്ലാത്തിനും എ ഗ്രേഡ് നേടുന്നതും.
സില്‍വര്‍ ഹില്‍സിലെ തന്നെ ഒമര്‍ ഹസ്സന്‍ മല്‍സരിച്ച മൂന്നിനത്തിലും എ ഗ്രേഡ് നേടി. മാപ്പിളപ്പാട്ട്, ശാസ്ത്രീയ സംഗീതം, വൃന്ദവാദ്യം എന്നിവയിലാണ് ഒമര്‍ മല്‍സരിച്ചത്. മാപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനവും നേടി.