നാടകവേദിക്ക് ഇഷ്ടതാരം ബഷീര്‍!
Posted on: 21 Jan 2011
കോട്ടയം:രാവേറെ നീണ്ടിട്ടും നാടകവേദിയില്‍ സദസ്യര്‍ കൈയടിയുമായി കുട്ടികള്‍ക്ക് കൂട്ടിരുന്നു. മികച്ച കഥകളും അഭിനയ മുഹൂര്‍ത്തങ്ങളുമായി കുഞ്ഞുപ്രതിഭകളും അരങ്ങ് തകര്‍ത്തു.
ബുധനാഴ്ച രാവിലെ 10 മണിക്കാരംഭിച്ച നാടകമത്സരം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നര മണിക്കാണ് പൂര്‍ത്തിയായത്. മൗണ്ട് കാര്‍മ്മല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ തന്നെ വേദി നിറഞ്ഞ് കവിഞ്ഞു. നാടകമത്സരം പുരോഗമിക്കുമ്പോഴും ഇവിടേയ്ക്ക് പ്രേക്ഷകര്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നു.
അപ്പീലുകളുള്‍പ്പെടെ 24 നാടകങ്ങളാണ് അവതരിപ്പിച്ചത്.
വൈക്കം മുഹമ്മദ് ബഷീറായിരുന്നു നാടകങ്ങളില്‍ പ്രിയ താരം. ബഷീറിന്റെ അഞ്ചു കഥകളുടെ നാടകാവിഷ്‌കാരമാണ് വേദിയിലവതരിപ്പിച്ചത്. പൂവന്‍പഴം, മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന കഥയെ ആസ്പദമാക്കി 'ഇമ്മിണി ബല്യ ഒന്ന്', മതിലുകളുടെ സ്വതന്ത്രാവിഷ്‌കാരം 'മതിലും മനുഷ്യനും' ഭൂമിയുടെ അവകാശികളെ ആധാരമാക്കി 'ന്റെ പറമ്പില്‍ അനക്കെന്ത് കാര്യം', 'ന്റെ പ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്നിവയാണ് കുട്ടികളവതരിപ്പിച്ച ബഷീര്‍ കൃതികള്‍.
പുതിയ പരീക്ഷണങ്ങളും നാടകവേദിയിലവതരിപ്പിയ്ക്കാല്‍ചിലര്‍ ശ്രമിച്ചു. മൊബൈല്‍ പ്രണയത്തിന്റെ ചതിക്കുഴികള്‍, മന്ദബുദ്ധിയായ കുട്ടികളുടെ സാമൂഹികാവസ്ഥ, തുടങ്ങിയവയൊക്കെ പ്രേക്ഷകരുടെ കൈയടി നേടിയ വിഷയങ്ങളായിരുന്നു.
കഴിഞ്ഞ തവണത്തെ ജേതാക്കളായ കോഴിക്കോട് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച പച്ചപ്ലാവില ഒന്നാം സ്ഥാനം നേടി.
മികച്ച പ്രതിഭകള്‍ നാടകത്തിന് എത്തുന്നുണ്ടെങ്കിലും കുട്ടികളുടെ നാടകം എന്ന ആശയം നഷ്ടപ്പെടുന്നതായി നാടകമത്സരം കാണാനെത്തിയ എഴത്തുകാരന്‍ സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രശസ്ത നാടക സംവിധായകന്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര, ചലച്ചിത്ര സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, രംഗപടസംവിധായകന്‍ ആര്‍ട്ടിസ്റ്റ് സുജാതന്‍ എന്നിവര്‍ നാടകമത്സരത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി സദസ്സിലുണ്ടായിരുന്നു.