വാക്ശക്തിയെ ഉണര്‍ത്താന്‍ ദേവീസൂക്തം
Posted on: 15 Oct 2010
നവരാത്രിയുടെ ആദ്യത്തെ മൂന്നുദിവസങ്ങള്‍ ശക്തിസ്വരൂപിണിയായ ദേവിയെ ദുര്‍ഗാദേവിയായി ആരാധിച്ചുപോരുന്നുണ്ട്. കൂടാതെ നവരാത്രിയിലെ എട്ടാംദിവസം ദുര്‍ഗാഷ്ടമിയായി കണക്കാക്കുകയും ചെയ്യുന്നു. ഋഗ്വേദത്തിലും അഥര്‍വവേദത്തിലും ഒരുപോലെ കടന്നുവരുന്ന സൂക്തമാണ് ദേവീസൂക്തം. വാക്കാണ് ഈ സൂക്തത്തിന്റെ ദേവത. ഈ മന്ത്രങ്ങള്‍ ലഭിച്ചതാകട്ടെ വാക് അംഭൃണി എന്ന ഋഷിക (ഋഷി എന്നതിന്റെ സ്ത്രീലിംഗം) യ്ക്കാണ്. ഈശ്വരന്റെ ഭഗവതീശക്തിയെ അതീവഹൃദ്യമായി വര്‍ണിക്കുകയാണ് ഈ സൂക്തത്തില്‍. ആയുധപൂജ, അക്ഷരങ്ങളുടെ ഹരിശ്രീ കുറിയ്ക്കല്‍, നൃത്ത-വാദ്യങ്ങളുടെ ആരംഭം കുറിക്കല്‍ എന്നിവയൊക്കെ നവരാത്രികാലത്ത് എങ്ങനെ കടന്നുവന്നുവെന്നറിയാന്‍ ഈ ദേവീസൂക്തം പഠിക്കണം.
ദുര്‍ഗയായി ദേവിയെ ഉപാസിക്കുന്ന ചിന്തയുടെ തുടക്കം ഒരുപക്ഷേ ഈ സൂക്തമായിരിക്കാമെന്നു തോന്നുന്നു. മാര്‍ക്കാണ്ഡേയ പുരാണത്തിന്റെ ഭാഗമായ 'ദുര്‍ഗാസപ്തശതി'യുടെ ഒടുവില്‍ ഈ സൂക്തം പാരായണം ചെയ്യുന്ന പതിവുണ്ട്. ദുര്‍ഗാദേവി സകല ദേവന്മാരുടെയും ആയുധങ്ങള്‍ നേടി മഹിഷാസുരനെ വധിച്ചതിന്റെ വൈദികവീക്ഷണം ദേവീസൂക്തത്തിലുണ്ട്. ഋഗ്വേദത്തില്‍ നിന്നുള്ള ദേവീസൂക്തത്തിന്റെ അര്‍ഥസംഗ്രഹം വായിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
''എല്ലാറ്റിനെയും ധരിക്കുന്ന ദേവീശക്തിയാണ് വാക്ക്. വാക്ശക്തി രുദ്രന്മാരേയും വസുക്കളേയും ആദിത്യന്മാരേയും ഇന്ദ്രനേയും വരുണനേയും ധരിക്കുന്നു. ദുഷ്ടനിഗ്രഹം ചെയ്യുന്നവളും ഇതേ വാഗ്‌ദേവി തന്നെ. സര്‍വരേയും പോഷിപ്പിച്ചുപോറ്റുന്ന ദേവി സര്‍വ ഐശ്വര്യങ്ങളെയും നമുക്കായി പ്രദാനം ചെയ്യുന്നു. യജ്ഞങ്ങളനുഷ്ഠിക്കുന്നവര്‍ക്ക് ധനത്തെ നല്‍കുന്നു. ധനത്തിന്റെ അധിപതിയായ ലക്ഷ്മിയും ഈ ദേവി തന്നെ. ഭഗവതി നമുക്ക് സ്ഥിരസ്വഭാവം പ്രദാനം ചെയ്യുന്നു. അന്നപൂര്‍ണയായ ഭഗവതിയെ അജ്ഞാനികള്‍ക്ക് ലഭിക്കുകയില്ല. ദേവന്മാര്‍ക്കും ജ്ഞാനികള്‍ക്കും അറിവും ശാന്തിയും നല്‍കുന്നത് ദേവി തന്നെ. ബുദ്ധിയുടെ വാസസ്ഥാനവും ഭഗവതിയാണ്. അറിവിന്റെ ശത്രുക്കള്‍ക്കുനേരെ അഥവാ അജ്ഞാനികള്‍ക്കുനേരെ വില്ല് കുലയ്ക്കുന്നത് ദേവിയാണ്. ഈ വാക്ശക്തി സകല ലോകങ്ങളിലും വ്യാപിച്ചിരിക്കുന്നു. വായുവിന് സമാനമായി അമ്മ പരിലസിച്ചിരിക്കുന്നു. ഈ വാഗ്‌ദേവിയില്‍ നിന്നുതന്നെ സകല ലോകങ്ങളും ആരംഭിക്കുന്നു. അങ്ങനെയുള്ള ഈശ്വരന്റെ ദേവീശക്തിക്ക് മുന്‍പില്‍ ഞങ്ങള്‍ ദണ്ഡനമസ്‌കാരം ചെയ്യുന്നു.''
(ഋഗ്വേദം 10.125.1 മുതല്‍ 8 വരെ മന്ത്രങ്ങളുടെ അര്‍ഥസംഗ്രഹം)