goodnews head

ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണം കൂടുന്നു; സഹായവുമായി മക്കള്‍ സഹായവാണി

Posted on: 22 Dec 2007


ബാംഗ്ലൂര്‍: വീടും നാടും വിട്ട് നഗരത്തിലെത്തി അലഞ്ഞുതിരിയുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ 'മക്കള്‍ സഹായവാണി'യില്‍ എത്തിയത് ഇരുപത് കുട്ടികളാണ്. ബാംഗ്ലൂര്‍ സിറ്റി പോലീസും സാമൂഹിക സംഘടനകളും സംയുക്തമായി രൂപവത്കരിച്ച 'മക്കള്‍ സഹായവാണി' കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. കഷ്ടതയനുഭവിക്കുന്ന കുട്ടികളെ ഒരു ദശാബ്ദത്തിലേറെയായി ഈ സ്ഥാപനം സഹായിക്കുന്നു. നവംബറില്‍ ഇവിടെയെത്തിയത് 34 കേസുകളാണ്.

നഗരത്തില്‍ അലഞ്ഞുതിരിയുന്ന കുട്ടികളാണ് ഇതിലേറെയുമെന്ന് മക്കള്‍ സഹായവാണി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ശോഭന കുളത്തുങ്കല്‍ പറഞ്ഞു. സപ്തംബറില്‍ 14 കുട്ടികളും ഒക്ടോബറില്‍ 15 പേരുമാണ് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് മക്കള്‍ സഹായവാണിയിലെത്തിയത്. വഴിതെറ്റിവന്നവരും വീട് വിട്ടിറങ്ങിയവരും ഇവരിലു്. മദ്യപനായ അച്ഛന്‍, ദാരിദ്ര്യം, ലൈംഗിക മാനസിക പീഡനങ്ങള്‍, ബാലവിവാഹങ്ങള്‍ തുടങ്ങിയവ പതിവുകാരണങ്ങളാണെങ്കില്‍ പുതിയ ജീവിത സാഹചര്യങ്ങളില്‍ ടി.വി., സിനിമ എന്നിവ കുട്ടികളില്‍ ഉാക്കുന്ന സ്വാധീനവും ഒളിച്ചോടലിനു പിന്നിലു്.

ഗ്രാമത്തില്‍ നിന്ന് നഗരത്തിലെത്തി പെട്ടെന്ന് കാശുകാരായി തിരികെയെത്തുന്ന സിനിമാ, സീരിയല്‍ നായകരായി സ്വന്തം മക്കളെ സങ്കല്‍പിക്കുന്ന അച്ഛനമ്മമാരുടെ എണ്ണം കൂടിവരുന്നതായി മക്കള്‍ സഹായവാണി പ്രവര്‍ത്തകര്‍ ചൂിക്കാണിക്കുന്നു. കര്‍ണാടകയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് നഗരത്തിലെത്തി അധികൃതരുടെ കൈകളില്‍ എത്തിയ നാഥ് എന്ന പതിനൊന്നുകാരന്റെ കഥ ഇത്തരത്തില്‍ ഉള്ളതാണ്. 250 രൂപയും നല്‍കി മാതാപിതാക്കള്‍ അവനെ ബാംഗ്ലൂരിലേക്ക് അയച്ചത് കാശുകാരനായി തിരികെച്ചെല്ലാനായിരുന്നു. മഹാനഗരത്തിലെത്തി പലവട്ടം ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെട്ട ഈ കുട്ടി ഇതുവരെ മാനസികാരോഗ്യം വീടെുത്തിട്ടില്ല. മാതാപിതാക്കളുടെ വഴക്ക്, ഇളയകുട്ടിയോടുള്ള സ്നേഹക്കൂടുതല്‍, രാനച്ഛനമ്മമാര്‍ തുടങ്ങി വ്യത്യസ്ത കാരണങ്ങളാല്‍ കുട്ടികള്‍ സ്വയം വീട് വിട്ടിറങ്ങാറു്. മലയാളി കുട്ടികളും ഇതില്‍പ്പെടുന്നു. അലഞ്ഞുതിരിയുന്ന കുട്ടികളെക്കൂടാതെ ബാലവേലയില്‍ ഏര്‍പ്പെട്ടവര്‍ (3), തട്ടികൊുപോകല്‍ (1), അവകാശത്തര്‍ക്കം (3), പീഡനം (4) എന്നീ കേസുകളാണ് നവംബര്‍ മാസത്തില്‍ മക്കള്‍ സഹായവാണിയുടെ സഹായത്തിനെത്തിയത്. ഇതുകൂടാതെ, ദിനംപ്രതി ഉപദേശങ്ങള്‍ക്കായി നിരവധി ഫോണ്‍ വിളികള്‍ വരാറു്. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടിട്ടുള്ള എന്താവശ്യത്തിനും 1098 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്.

നേതൃനിരയില്‍ മലയാളി വനിത


ബാംഗ്ലൂര്‍: പോലീസും സന്നദ്ധ സംഘടനകളും സംയുക്തമായി നടത്തുന്ന ഇന്ത്യയിലെ ആദ്യ സംരംഭമെന്നുതന്നെ പറയാവുന്ന 'മക്കള്‍ സഹായവാണി'യുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ മലയാളി സാന്നിധ്യം. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ ശോഭന കുളത്തുങ്കലാണ് കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാന്‍ മക്കള്‍ സഹായവാണിയെ നയിക്കുന്നത്. മംഗലാപുരം കേരള സമാജം സ്ഥാപകനും കവിയുമായ ഇ.വി.പി. രാവുണ്ണിയുടെ മകളാണിവര്‍. സാമൂഹികസേവനത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശോഭന 1977ല്‍ വിമോചന എന്ന പേരില്‍ സ്ത്രീ സംഘടന ആരംഭിച്ചുകൊാണ് സാമൂഹികസേവന രംഗത്തേക്കിറങ്ങിയത്. ചേരിപ്രദേശങ്ങളിലെ സ്ത്രീപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ഇവര്‍ കാവല്‍ ബൈരസാന്ദ്രയില്‍ കുട്ടികള്‍ക്കായി പ്രീ സ്‌കൂളും ആരംഭിച്ചിരുന്നു. ഇപ്പോള്‍ കോക്‌സ്ടൗണില്‍ മകളോടൊപ്പം താമസിക്കുന്ന ഇവര്‍ മക്കള്‍ വാണിയുടെ നേതൃത്വം ഏറ്റെടുത്ത് ഒരുവര്‍ഷമാകുന്നു. ഓരോ കുട്ടിയെയും ജീവിതത്തിലേക്ക് തിരിച്ചുകൊുവരുമ്പോള്‍ കിട്ടുന്ന നിര്‍വൃതിയാണ് തന്റെ ഉദ്യമത്തിന്റെ പ്രത്യേകതയെന്ന് അവര്‍ പറയുന്നു.

 

 




MathrubhumiMatrimonial