githadharsanam

ഗീതാദര്‍ശനം - 552

Posted on: 22 Jul 2010

സി. രാധാകൃഷ്ണന്‍



ദൈവാസുര സമ്പദ്‌വിഭാഗയോഗം


ഗീതയില്‍ നിയമാവലികളൊന്നും ആവിഷ്‌കൃതമാകുന്നില്ല. നിര്‍ബന്ധങ്ങളില്ല. നിര്‍ദേശകഭാവം മാത്രം. കൂട്ടുപാതകളില്‍ ചൂണ്ടുപലകകള്‍ നാട്ടിയിരിക്കുന്നു. വണ്ടി എങ്ങോട്ടു തിരിക്കണമെന്ന് വഴിപോക്കര്‍ക്ക് നിശ്ചയിക്കാം. വ്യക്തിയെയും അതു വഴി സമൂഹത്തെയും തിരുത്താന്‍ പുറത്തുനിന്നുള്ള നിര്‍ബന്ധംകൊണ്ട് കഴിയില്ലെന്ന് ഗീത മനസ്സിലാക്കുന്നു. ('നിഗ്രഹം കിം കരിഷ്യതി?') റോഡ് ബ്ലോക്ക് സ്ഥാപിച്ച് വിസിലടിച്ച് ലാത്തി ഉയര്‍ത്തി വഴി തിരിച്ചു വിട്ടാലും അടുത്ത കുറുക്കുവഴിയിലൂടെ നൂണ്ടു കടന്ന് പഴയ ദിശയില്‍ പോകുന്നതാണ് മനുഷ്യസ്വഭാവം!

ലക്ഷണങ്ങള്‍ സ്വയം നിരീക്ഷിച്ച് തന്റെ പോക്ക് എങ്ങോട്ടെന്ന് തന്നത്താന്‍ വിലയിരുത്താന്‍ എല്ലാവരെയും ഈ അധ്യായം സഹായിക്കുന്നു. തിരുത്തണോ വേണ്ടയോ എന്ന് യഥേഷ്ടം നിശ്ചയിക്കാം. (തീരുമാനം തന്‍േറതുതന്നെ ആകണം എന്ന് ഏറ്റവും ഒടുവില്‍ ഗീത പറയുന്നുമുണ്ട് - 'യഥേച്ഛസി തഥാ കുരു'- 18, 63.)

ശ്രീഭഗവാനുവാച -
അഭയം സത്ത്വസംശുദ്ധിഃ
ജ്ഞാനയോഗവ്യവസ്ഥിതിഃ
ദാനം ദമശ്ച യജ്ഞശ്ച
സ്വാദ്ധ്യായസ്തപ ആര്‍ജവം
അഹിംസാ സത്യമക്രോധഃ
ത്യാഗഃ ശാന്തിരപൈശുനം
ദയാ ഭൂതേഷ്വലോലുപ്തം
മാര്‍ദവം ഹ്രീരചാപലം
തേജഃ ക്ഷമാ ധൃതിഃ ശൗചം
അദ്രോഹോ നാതിമാനിതാ
ഭവന്തി സംപദം ദൈവീം
അഭിജാതസ്യ ഭാരത
ശ്രീ ഭഗവാന്‍ പറഞ്ഞു -

(തുടരും)



MathrubhumiMatrimonial