മോഡി ഭരണത്തില്‍ പ്രതീക്ഷയും നിരാശയുമെന്ന് മാര്‍ക് ടുള്ളി. എന്‍.ജി.ഒ കളോടുള്ള
മോഡിയുടെ സമീപനം തിരുത്തണം.
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ മോഡി ഭരണത്തില്‍ പ്രതീക്ഷയും നിരാശയുമാണ് ബ്രീട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക് ടുള്ളിക്ക്. ഭരണത്തില്‍ നാടകീയ മാറ്റങ്ങള്‍ കാണാത്തതില്‍ ജനങ്ങള്‍ നിരാശരാണെന്ന് ഡല്‍ഹിയില്‍ 'മാതൃഭൂമി ന്യൂസി'ന് നല്കിയ അഭിമുഖത്തില്‍ ടുള്ളി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് അമിത വാഗ്ദാനങ്ങളാണ് മോഡി നല്കിയത്. സ്വപ്‌നങ്ങള്‍ വില്‍ക്കുകയായിരുന്നു. അമിത വില്‍പനയിലൂടെ അമിത പ്രതീക്ഷയുണ്ടായി.

മോദി അധികാരത്തിലെത്തിയാല്‍ ഉടന്‍ വികസനമുണ്ടാകുമെന്നും വലിയ കാര്യങ്ങള്‍ നടക്കുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ ഭരണത്തില്‍ നാടകീയ ഫലങ്ങള്‍ കാണാത്തതിനാല്‍ ജനങ്ങള്‍ക്ക് നിരാശയുണ്ട്. ഇന്ത്യയില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ സമയമെടുക്കും. പതുക്കെ ക്രമേണ കാര്യങ്ങള്‍ ശരിയാകുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ടുള്ളി പറയുന്നു. തിരഞ്ഞെടുപ്പ് സമയത്ത് താന്‍ മോഡിയെ നിശിതമായി വിമര്‍ശിച്ചിരുന്നുവെന്നും ടുള്ളി ചൂണ്ടിക്കാട്ടുന്നു.
ഇതേസമയം, എന്‍.ജി.ഒ കളോട് മോഡി സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്ന് ടുള്ളി ചൂണ്ടിക്കാട്ടുന്നു. എന്‍.ജി.ഒകളുടെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത കാട്ടുന്നില്ല.
എന്നാല്‍, ചില നിര്‍ണായക മേഖലകളില്‍ മോഡി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കാണാതെ പോകരുതെന്ന് ടുള്ളി. വ്യവസായത്തിനും വാണിജ്യത്തിനും അനുയോജ്യമായ അന്തരീക്ഷമു രുത്തിരിഞ്ഞിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തമായി വളരെ എളിയ പശ്ചാ ത്തലത്തില്‍ നിന്നാണ് മോഡി വരുന്നത്. കടുത്ത ആര്‍.എസ്.എസുകാരനാണ്. വാജ്‌പേ യിയെ പോലെയുള്ളവര്‍ കടുത്ത ആര്‍.എസ്.എസുകാരായിരുന്നില്ല. മോഡി നടത്തിയതു പോലെ ചടുലമായ ഒരു തിരഞ്ഞെടുപ്പ് പ്രചരണം മുന്‍ നേതാക്കളാരും നടത്തിയിട്ടില്ലെന്നും ടുള്ളി.
മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ടുള്ളി പറയുന്നു. രാജ്യത്തിന്റെ വളര്‍ച്ചയുടെ പ്രധാന ചാലകശക്തികളിലൊന്ന് വ്യവസായങ്ങ ളാണ്. കോര്‍പ്പറേറ്റുകളെയും കര്‍ഷകരെയും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന രീതിയായിരിക്കണം മോഡി സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതെന്ന അഭിപ്രായവും ടുള്ളിക്കുണ്ട്.
സംഘപരിവാര്‍ നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ നിയന്ത്രിക്കാനും മോഡി ശ്രമിക്കു ന്നില്ല.സംഘപരിവാര്‍ നേതാക്കളുടെ പ്രസ്താവനകളെ തള്ളിക്കളയാനും അതിനെതിരെ തുറന്നു പറയാനുമുള്ള ആര്‍ജ്ജവം മോഡി കാട്ടുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ഭയാശങ്കകള്‍ ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് ടുള്ളി പറഞ്ഞു.താന്‍ നിസാമുദ്ദീനില്‍ മുസ്ലീം വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് താമസിക്കുന്നതെന്നും അവര്‍ക്ക് അത്തരം ആശങ്കകള്‍ ഉള്ളതായി കരുതുന്നില്ലെന്നും ടുള്ളി പറയുന്നു.