കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ജനങ്ങളുടെ ആശിര്‍വാദത്തോടെ പ്രധാനമന്ത്രിപദമെന്ന ചുമതല എനിക്ക് നല്‍കപ്പെട്ടത്. പ്രധാന സേവകനായിട്ടാണ് ഞാന്‍ എന്നെ കരുതുന്നത്. അതേ ഉത്സാഹത്തോടെ എന്റെ ഉത്തരവാദിത്തങ്ങള്‍ ഞാന്‍ നിറവേറ്റുകയാണ്. ഞങ്ങളുടെ രാഷ്ട്രീയ തത്വചിന്തയുടെ മൂലമന്ത്രമാണ് അന്ത്യോദയ എന്നത് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോഴൊക്കെ പാവപ്പെട്ടവരെയും, ഇല്ലായ്മമൂലം ദുരിതമനുഭവിക്കു ന്നവരെയും, തൊഴിലാളികളെയും, കര്‍ഷകരെയുമാണ് മുന്നില്‍ കണ്ടത്. ഈ ദിശയിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് യോജനയ്ക്ക് കീഴില്‍ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമായോജന, പ്രധാനമന്ത്രി സുരക്ഷാ യോജന, യോജന തുടങ്ങിയ പദ്ധതികള്‍.
'അന്നദാതാവിന് സുഖം ഭവിക്കട്ടെ' എന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. തങ്ങളുടെ അക്ഷീണ പ്രയത്‌നത്തിലൂടെ നമ്മുടെ രാജ്യത്തിന് ഭക്ഷ്യ സുരക്ഷ പ്രദാനം ചെയ്യുന്നു. പ്രധാനമന്ത്രി കൃഷി ജലസേചനപദ്ധതി, മണ്ണിന്റെ ഗുണ നിലവാരം നിര്‍ണ്ണയിക്കുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, വൈദ്യുതിയുടെ ലഭ്യത മെച്ചപ്പെടുത്തല്‍, പുതിയ യൂറിയ നയം തുടങ്ങിയവ കാര്‍ഷിക മേഖലയുടെ വികസനത്തിന് ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നവയാണ്. കാലം തെറ്റി പെയ്ത മഴ മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരോടൊപ്പം ഞങ്ങള്‍ ഉറച്ച് നില്‍ക്കുകയാണ്. ധന സഹായത്തിന്റെ തോത് ഒന്നര ഇരട്ടി ആക്കുകയും മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ഷക ആഭിമുഖ്യമുള്ളവയാക്കി മാറ്റുകയും ചെയ്തു.
അഴിമതി രഹിതവും സുതാര്യവും ന്യാധിഷ്ഠിതവുമായ ഭരണ നിര്‍വ്വഹണവും വേഗത്തിലുള്ള തീരുമാനമെടുക്കലുമാണ് ഞങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍. നേരത്തെ ഏതാനും ചില വ്യവസായികള്‍ക്കായി വിവേചന രഹിതമായ രീതിയിലൂടെയാണ് സ്‌പെക്ടവും കല്‍ക്കരി പോലുള്ള പ്രകൃതി വിഭവങ്ങളും വിതരണം ചെയ്തുപോന്നത്. എന്നാല്‍ രാജ്യത്തിന്റെ വിഭവങ്ങള്‍ അതിന്റെ സ്വന്തം സമ്പത്താണ് തലവന്‍ എന്ന നിലയ്ക്ക് ഞാന്‍ അതിന്റെ സൂക്ഷിപ്പുകാരന്‍ മാത്രമാണ്. അതിനാല്‍ ഇവയുടെ വിതരണം ലേലം വഴി നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ഈ പ്രക്രിയ വഴി കല്‍ക്കരി പാടങ്ങള്‍ അനുവദിക്കുന്നതിലൂടെ മൂന്ന് ലക്ഷം കോടി രൂപയും സ്‌പെക്ട്രം അനുമതി വഴി ഏതാണ്ട് ഒരുലക്ഷം കോടി രൂപയും വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസയോഗ്യമായ ഒരു കരുത്തുറ്റ സമ്പദ്ഘടനയ്ക്ക് അത്യന്താ പേക്ഷിതമാണ്. ഞങ്ങളുടെ അധികാരത്തിലെത്തിയപ്പോള്‍ സമ്പദ് ഘടന താറുമാറായ നിലയിലായിരുന്നു. അപായകരമായ തോതില്‍ പണപ്പെരുപ്പം ഉയരുന്നുണ്ടായിരുന്നു. നമ്മുടെ നിരന്തരമായ യത്‌നത്തിലൂടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറി എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പണപ്പെരുപ്പത്തിന് കടിഞ്ഞാണ്‍ ഇടാന്‍ കഴിഞ്ഞതോടെ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ചലനാ ത്മകമായ പുതിയ ഒരു അന്തരീക്ഷം ദൃശ്യമായി.
ആഗോളതലത്തില്‍ ഇന്ത്യയുടെ അന്തസ്സ് ഗണ്യമായി ഉയര്‍ന്നു. നിക്ഷേപത്തിന് ഗതിവേഗം കൈവന്നു. മേക്ക് ഇന്‍ ഇന്ത്യ, 'സ്‌കില്‍ ഇന്ത്യ തുടങ്ങിയ പ്രചാരണങ്ങള്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ്. നമ്മുടെ സഹോദരി സഹോദരന്മാര്‍ക്ക് അവരുടെ ചെറിയ കച്ചവടങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ പതിനായിരം രൂപ മുതല്‍ പത്തുലക്ഷം രൂപവതെ വായ്പ ലഭ്യമാക്കുന്നതിന് ഞങ്ങള്‍ മുദ്രാ ബാങ്ക് സ്ഥാപിച്ചു. വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടു വരുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. കള്ളപ്പണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ എസ്.ഐ.റ്റി) നിയോഗിച്ചതാണ് ഈ കൈക്കൊണ്ട
ആദ്യ തീരുമാനം. തുടര്‍ന്ന് വിദേശങ്ങളില്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്കെതിരെ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഒരു നിയമവും ഞങ്ങള്‍ പാസ്സാക്കി.
നമ്മുടെ മക്കളും മരുമക്കളും തുറസ്സായ സ്ഥലങ്ങളില്‍ മല വിസര്‍ജ്ജനം നടത്തുന്ന അവസ്ഥ ഒഴിവാക്കുകയും ശുചി മുറികള്‍ ഇല്ലാത്തതുകാരണം സ്‌കൂളുകളില്‍ നിന്ന് പെണ്‍കുട്ടികള്‍ കൊഴിഞ്ഞ് പോകുന്നത് തടയുകയും, അഴുക്കുമൂലം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് രോഗബാധ വരാതെ നോക്കുകയുമാണ് ശുചിത്വ ഭാരത യജ്ഞത്തിന്റെ പിന്നിലെ ആശയം. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നത് ഗുരുതരമായ ആശങ്കയ്ക്ക് ഇടവരുത്തുന്നു. ഇതിനാലാണ് പെണ്‍കുഞ്ഞിനെ സംരക്ഷിക്കൂ. പെണ്‍കുഞ്ഞിനെ പഠിപ്പിക്കുഎന്ന പ്രചാരണത്തിന് തുടക്കമിട്ടത്.
നമുക്ക് ജീവന്‍ നല്‍കുന്ന ഗംഗാമാതാവിനെ മാലിന്യ മുക്തയാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ പരിപാടിയാണ് നമാമി , കാലാകാലങ്ങളായി നമ്മുടെ വിശ്വാസ പ്രമാണങ്ങളുടെ കേന്ദ്ര ബിന്ദുവാണ് ഓരോ കുടുംബത്തിനും വീട്, 24 മണിക്കൂറും വൈദ്യുതി, ശുദ്ധമായ കുടിവെള്ളം, ശുചിമുറി, റോഡ്, ഇന്‍റര്‍നെറ്റ് സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ഗ്രാമങ്ങളുടെ മുഖഛായ തന്നെ മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതുവഴി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടും. ഇത്തരം എല്ലാ പദ്ധതികളുടെയും വിജയത്തില്‍ നിങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ്.
ഒരുമയ്ക്ക് വേണ്ടി ഞങ്ങള്‍ പരിശ്രമിച്ചു രാജ്യത്തിന്റെ അതിര്‍ത്തികളും തുറമുഖങ്ങളും റോഡുകളും ഒരു അറ്റം മുതല്‍ മറ്റേ അറ്റം വരെ ബന്ധിപ്പിച്ചുകൊണ്ട് ഇന്ത്യയെ മൊത്തത്തില്‍ ഒരുമിപ്പിക്കാനും ഞങ്ങള്‍ ശ്രമിച്ചുവരുന്നു. അത്തരത്തിലുള്ള മറ്റൊരു ശ്രമമാണ് റെയില്‍വേയ്ക്ക് പുതുജീവന്‍ നല്‍കാന്‍ നടത്തി വരുന്നത്. ജനങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ. എല്ലാ മുഖ്യമന്ത്രിമാരേയും ഉള്‍പ്പെടുത്തി ക്കൊണ്ടുള്ള 'ടീം ഇന്ത്യ എന്ന ആശയവും വിടവുകള്‍ നികത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ആദ്യ വര്‍ഷത്തെ വികസന യാത്രയുടെ കരുത്തുറ്റ അടിത്തറ, രാജ്യത്തിന് നഷ്ടമായ വിശ്വാസ്യത വീണ്ടെടുക്കാന്‍ സഹായകമായി. ഞങ്ങളുടെ ശ്രമങ്ങള്‍ നിങ്ങളുടെ ജീവിതത്തെ സ്പര്‍ശിച്ചിട്ടുണ്ടാകുമെന്നും എനിക്കുറപ്പുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. കുതിച്ചുയരാനായി രാഷ്ടം സജ്ജമായി കഴിഞ്ഞു.
വരൂ.....നമ്മുടെ ഓരോ ചുവടും രാജ്യ താല്‍പര്യത്തിന് അനുഗുണമായിരിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
നിങ്ങളുടെ സേവനത്തിനായി സമര്‍പ്പിച്ചുകൊണ്ട്.