ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്ക് മോദി ഭരണത്തില്‍ വിവേചനമില്ലെന്ന് കേന്ദ്രന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ 'മാതൃഭൂമി ന്യൂസി'നോട് സംസാരിക്കുകയായിരു്ന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഇന്ത്യയില്‍ എല്ലാവരും തുല്യരാണ്. എന്തിനാണ് ഭൂരിപക്ഷമെന്നും ന്യൂന പക്ഷമെന്നും വേറിട്ടു കാണുന്നത്. ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ന്യൂന പക്ഷങ്ങളോട് വിവേചനം കാട്ടിയതായി എന്തെങ്കിലും ഉദാഹരണം പറയാമോ യെന്നും വെങ്കയ്യ ചോദിച്ചു. ക്രിസ്ത്യന്‍ പള്ളികള്‍ക്ക നേരെ ആക്രമണമെന്നത് വെറും പ്രചരണമായിരുന്നു. ഡല്‍ഹിയില്‍ നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. മിക്ക കേസുകളിലും കവര്‍ച്ചാ ശ്രമങ്ങളായി രുന്നുവെന്ന് വെങ്കയ്യ പറഞ്ഞു.

രാജ്യത്തിന് സാമ്പത്തിക സ്ഥിരതയും ജനങ്ങള്‍ക്ക് ആത്മവിശ്വാസവും ഉറപ്പിക്കാന്‍ മോദിയുടെ ഒരു വര്‍ഷത്തെ നേതൃത്വത്തിന് കഴിഞ്ഞെന്ന് വെങ്കയ്യ അവകാശപ്പെട്ടു. സമസ്തജനവിഭാഗങ്ങളുടെയും പുരോഗതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പാവപ്പെട്ടവരുടെയും ദുര്‍ബലരുടെയും വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ലക്ഷ്യം. സാമ്പത്തിക വിക സനത്തില്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെക്കൂടി പങ്കെടുപ്പിക്കാനാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ജന്‍ ധന്‍ യോജനയും പെന്‍ഷന്‍ പദ്ധതികളും ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ യു.പി.എ.സര്‍ക്കാരിന്റെ കാലത്ത് രാജ്യ്ത്തിന്റെ സാമ്പത്തിക സ്ഥിതി പാടെ തകര്‍ന്ന നിലയിലായിരുന്നു. എല്ലാ മേഖലകളിലും കമ്മിയായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ എല്ലാ കമ്മികളും നികത്തിയെന്ന് വെങ്കയ്യ പറഞ്ഞു.

മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ സര്‍ക്കാരാണെന്ന് പറയുന്നത്, കോര്‍ പ്പറേറ്റുകളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നവരാണ്. കല്‍ക്കരി, സ്‌പെക്ട്രം തുടങ്ങിയ രംഗങ്ങളിലെ കുംഭകോണങ്ങള്‍ നടത്തിയവരാണ് ഇത്തരം ആരോപണങ്ങളുയര്‍ത്തുന്നത്. പാര്‍ലമന്റിനെ മറികടന്ന് രാജ്യത്ത് ഓര്‍ഡി നന്‍സ് രാജാണെന്ന് ആക്ഷേപിക്കുന്നവര്‍ ഭരിച്ചിരുന്ന പ്പോള്‍ എത്ര ഓര്‍ഡിന ന്‍സുകള്‍ കൊണ്ടു വന്നുവെന്ന് തുറന്നു പറയണം. ഏറ്റവുമധികം വിമര്‍ശന മുയര്‍ത്തുന്ന ഇടതുപാര്‍ട്ടികള്‍ നേതൃത്വം നല്കിയ മൂന്നാം മുന്നണി ഭരിച്ചപ്പോ ഴാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡിനന്‍സുകള്‍ കൊണ്ടു വന്നത്. 77 ഓര്‍ഡിനന്‍സു കളാണ് അന്നു കൊണ്ടു വന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് അടിയന്തരാവശ്യങ്ങള്‍ ഉള്ളപ്പോള്‍ ഓര്‍ഡിനന്‍സുകള്‍ കൊണ്ടു വരാന്‍ ഭരണഘടനയില്‍ വ്യവസ്ഥയു ണ്ടെന്നും വെങ്കയ്യ പറയുന്നു.
ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ പാസ്സാക്കുമെന്ന് സര്‍ക്കാരിന് ആത്മവിശ്വാസമുണ്ടെന്ന് വെങ്കയ്യ പറഞ്ഞു. സംയുക്ത സമിതി ബില്ലില്‍ യുക്തമായ തീരുമാനമെടുക്കും. ബില്ലിനെ ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ പോലും അനുകൂലി്ക്കും. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാന ങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഭൂമി ബില്ലില്‍ ഭേദഗതി കൊണ്ടു വന്നത്. നിലവിലുള്ള ബില്‍ വ്യവസ്ഥകള്‍ അനുസരിച്ച് രാജ്യത്ത് ഒരു വ്യവസായവും തുടങ്ങാനാവില്ലെന്ന് 28 സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്ക് ആവശ്യ മായ നഷ്ടപരിഹാരം ഉറപ്പു വരുത്താന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഒരു തുണ്ട് ഭൂമി പോലും സര്‍ക്കാര്‍ ഏറ്റെടുക്കി ല്ലെന്ന് 'മാതൃഭൂമി ന്യൂസി'ലൂടെ അറിയിക്കുന്നതായി മന്ത്രി പറഞ്ഞു.
കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിസഭയില്‍ അംഗമുണ്ടാകണമെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ വിചാരിക്കണമെന്ന് വെങ്കയ്യ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കണം. തിരഞ്ഞെടുപ്പിന് മുമ്പ് താന്‍ തന്നെ കേരളത്തിലെ ജനങ്ങളോട് ബി.ജെ.പി.ക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച താണെന്നും വെങ്കയ്യ പറഞ്ഞു. ജാതിമത വര്‍ഗ്ഗീയ രാഷ്ട്രീയമാണ് കേരളത്തിന്റെ പ്രശ്‌നം. ഇരുമുന്നണികള്‍ക്കും ഒരേ സ്വഭാവമാണ്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. പക്ഷെ ജാതിമത രാഷ്ട്രീയത്തിന്റെ പിടിയിലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.