ന്യുഡല്‍ഹി: നിക്ഷേപമേഖലയില്‍ അനൂകൂലസാഹചര്യങ്ങള്‍ കാണാനുണ്ടെങ്കിലും മോദിസര്‍ക്കാറിനെ വിലയിരുത്താറായിട്ടില്ലെന്ന് ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്). ഒരു സര്‍ക്കാറിനെ വിലയിരുത്താന്‍ ഒരുവര്‍ഷം പോരെന്നും ചുരുങ്ങിയത് 18-24 മാസങ്ങള്‍ വേണമെന്നും ഫിക്കി പ്രസിഡന്റ് ജ്യോത്സ്‌ന സൂരി വ്യക്തമാക്കി.
വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിച്ചുവെന്നതാണ് പ്രധാന നേട്ടം. ഇ-വിസ വിനോദസഞ്ചാരമേഖലയില്‍ നേട്ടമുണ്ടാക്കും. കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യം നല്‍കുന്ന സര്‍ക്കാറെന്ന വിമര്‍ശനം ശരിയല്ല. തൊഴിലവസരങ്ങള്‍ വര്‍ധിക്കണമെങ്കില്‍ സ്ഥാപനങ്ങള്‍ വരണം. 23 ദശലക്ഷം ചെറുപ്പക്കാരാണ് മാസം തൊഴില്‍ മാര്‍ക്കറ്റിലേക്കിറങ്ങുന്നത്. ഇവര്‍ക്ക് തൊഴില്‍ കൊടുക്കുകയാണ് പ്രധാനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണിതെന്നും വ്യവസായികള്‍ പറഞ്ഞു. അതേസമയം കാര്‍ഷികമേഖല അടിയന്തിര ഇടപെല്‍ അര്‍ഹിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.