പാപ്പിനിശ്ശേരി: 1994-ലെ കൂത്തുപറമ്പ് വെടിവെപ്പിനെത്തുടര്‍ന്ന് കണ്ണൂരിലാകമാനം നടന്ന കലാപത്തിലും സംഘര്‍ഷത്തിലും പാപ്പിനിശ്ശേരിയിലെ എം.വി.ആറിന്റെ കുടുംബവീടും സി.പി.എമ്മിന്റെ രോഷത്തിനിരയായി. തീവെപ്പില്‍ വീട് പൂര്‍ണമായി കത്തിയമര്‍ന്നു.
നവംബര്‍ 25-ന് രാത്രിയായിരുന്നു സംഭവം. വര്‍ഷങ്ങള്‍ക്കുമുമ്പ് വീടിന്റെ അവശിഷ്ടങ്ങള്‍ മാറ്റി. ഇന്ന് വീട് സ്ഥിതിചെയ്ത സ്ഥലം കാടുമൂടിയനിലയിലാണ്. വീട്ടുപറമ്പിന്റെ ഒരുകോണില്‍ കത്താതെ അവശേഷിച്ച വിറകുപുര ഇപ്പോഴും മൂകസാക്ഷിയായുണ്ട്.
പാപ്പിനിശ്ശേരി ഇ.എം.എസ്. സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പടിഞ്ഞാറുഭാഗത്തായിരുന്നു എം.വി.ആറിന്റെ വീട്. തീവെപ്പില്‍ എം.വി.ആര്‍. അമൂല്യമായി സൂക്ഷിച്ച ഒട്ടേറെ പുസ്തകങ്ങളും ഡയറിക്കുറിപ്പുകളും ചാമ്പലായി. നേതാക്കളുടെ വലിയ ഛായാചിത്രങ്ങളും നശിച്ചു. ഇ.എം.എസ്സിന്റെ ഫോട്ടോ പുറത്തുമാറ്റിവെച്ചാണ് അക്രമികള്‍ വീടിനു തീകൊളുത്തിയത്. തീയിടുന്നസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.