എം.വി രാഘവനെ സിപിഎം പാര്‍ട്ടിപുറത്താക്കിയത് 1986 ജൂണ്‍ 24നായിരുന്നു. പാര്‍ലമെന്ററി അവസരവാദ കുറ്റം ചുമത്തി അഞ്ച് മാസത്തോളം പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റു ചെയ്തശേഷമായിരുന്നു പുറത്താക്കല്‍. ഒരു വര്‍ഷത്തിലേറെയായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ പിരിമുറുക്കം സൃഷ്ടിച്ച ഗ്രൂപ്പ് തര്‍ക്കത്തിനൊടുവിലായിരുന്നു ഈ നടപടി.
പുറത്താക്കിയതിനോട് പ്രതികരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ പ്രതീഷിച്ചതു സംഭവിച്ചു എന്ന ഭാവം മാത്രമായിരുന്നു എം.വി.ആര്‍ എന്ന എം.വിരാഘവന്.
പുറത്താക്കിയ വാര്‍ത്ത വായിക്കാന്‍
ഇന്ത്യയില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടികൂടി നിലവില്‍ വന്ന വാര്‍ത്തയുമായാണ് 1986 ജൂലായ് 28 ലെ മലയാളം ദിനപ്പത്രങ്ങള്‍ ഇറങ്ങിയത്. തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വെച്ച് 1807 പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു എം.വി.രാഘവന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സിഎംപി) സ്ഥാപിച്ചത്.
നമ്മുടെ കൊടിയുടെ മാനം കാക്കുമെന്ന മുദ്രാവാക്യത്തോടെയാണ് പ്രതിനിധികള്‍ ആ പിളര്‍പ്പുണ്ടാക്കിയ ദുഖം മറികടന്നത്.
വാര്‍ത്ത വായിക്കാം...