ഡെറാഡൂണ്‍:ഉത്തരാഖണ്ഡില്‍ പ്രളയദുരിതത്തില്‍പ്പെട്ട തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും ഒഴിപ്പിക്കുന്ന പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനും പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട നാട്ടുകാര്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനുമാണ് ഇനി സംസ്ഥാനസര്‍ക്കാറിന്റെയും രക്ഷാപ്രവര്‍ത്തകരുടെയും മുന്‍ഗണന. ഏതാണ്ട് 800 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍.
ഞായറാഴ്ച 200 തീര്‍ഥാടകരെക്കൂടി ബദരീനാഥില്‍ നിന്ന് ഹെലികോപ്റ്ററില്‍ ജോഷിമഠിലെത്തിച്ചു. അഞ്ഞൂറോളം തീര്‍ഥാടകര്‍ മാത്രമേ ഇനി ബദരിയില്‍ ബാക്കിയുള്ളൂവെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഏതാണ്ട് ഇത്രയുംപേര്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. സൈനിക-അര്‍ധ സൈനിക വിഭാഗങ്ങള്‍ ഇതുവരെ ഒരു ലക്ഷത്തിലധികം പേരെ രക്ഷപ്പെടുത്തി.
അതേസമയം, ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷ്യധാന്യമടക്കമുള്ള അവശ്യവസ്തുക്കളെത്തിക്കാനുള്ള ശ്രമം ഇപ്പോഴും ഫലവത്തായിട്ടില്ല. തകര്‍ന്ന റോഡുകളും പാലങ്ങളും പുനഃസ്ഥാപിക്കാനാവാത്തതിനാല്‍ ട്രക്കുകള്‍ പലയിടത്തും കുടുങ്ങിക്കിടക്കുകയാണ്. ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ ഇപ്പോഴും ഭക്ഷ്യവസ്തുക്കള്‍ കോപ്റ്ററില്‍ നിന്ന് ഇട്ടുകൊടുക്കുന്നുണ്ട്. കോപ്റ്റര്‍ വഴി ജെ.സി.ബി.യും മറ്റും എത്തിച്ച് താത്കാലികമായി റോഡ് നന്നാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞു.
കേദാര്‍നാഥ് താഴ്‌വരയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്ന നടപടികള്‍ തുടരുകയാണ്. എന്നാല്‍, ഇടയ്ക്കിടെ കനത്ത മഴപെയ്യുന്നത് പ്രവൃത്തി വൈകിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യവും ആശങ്കയുണ്ടാക്കുന്നുണ്ട്.
രണ്ടാഴ്ച പിന്നിട്ടിട്ടും അപകടത്തില്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ച അവ്യക്തത മാറിയിട്ടില്ല. ആയിരത്തോളം പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പതിനായിരത്തോളം പേര്‍ മരിച്ചെന്ന സംസ്ഥാന നിയമസഭാ സ്പീക്കര്‍ ഗോവിന്ദ്‌സിങ് കുഞ്ചവാളിന്റെ പ്രസ്താവനയില്‍ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.
കനത്തമഴയെയും പ്രളയത്തെയും കുറിച്ച് സര്‍ക്കാറിന് നേരത്തേ, മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ അവകാശവാദം സംസ്ഥാനസര്‍ക്കാര്‍ തള്ളി. മുന്നറിയിപ്പിന് 'കൃത്യത' ഇല്ലായിരുന്നുവെന്ന് ചീഫ് സെക്രട്ടറി സുഭാഷ് കുമാര്‍ പറഞ്ഞു.