രാമേശ്വരം: അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ ശവസംസ്‌കാരച്ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ വ്യാഴാഴ്ച രാമേശ്വരം ദ്വീപിലെത്തിയത് നേതാക്കളുടെ വന്‍ നിര. പ്രധാനമന്ത്രി നരേന്ദ്രമോദി മധുരയില്‍നിന്ന് ഹെലിേകാപ്റ്ററില്‍ രാവിലെ 11 മണിക്ക് രാമേശ്വരത്തെത്തി. ചടങ്ങുകള്‍ തുടങ്ങുംമുമ്പുതന്നെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കബറടക്ക ചടങ്ങുകള്‍ നടന്ന മൈതാനത്ത് എത്തിയിരുന്നു.
മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സോയ്ദ് ഷാനവാസ് ഹുസൈന്‍, മുന്‍ മുഖ്യമന്ത്രി െയദ്യൂരപ്പ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, മുന്‍ കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് എന്നിവര്‍ കലാമിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു. കര, നാവിക, വ്യോമ സേനകളുടെ തലവന്മാരും മുന്‍ സര്‍വസൈന്യാധിപന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി.
മലേഷ്യ, സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നിവിടങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍, രാഷ്ട്രീയനേതാക്കളായ വൈക്കോ, വിജയകാന്ത്, ഇ.വി.കെ.എസ്. ഇളങ്കോവന്‍ തുടങ്ങിയവരും രാമേശ്വരത്ത് എത്തിയിരുന്നു.