തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവത്തിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാവിലെ ആറിന് പ്രത്യേക വിമാനത്തില്‍ രാമേശ്വരത്തേക്ക് പോകും.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ പി.ജെ. ജോസഫ്, എം.കെ. മുനീര്‍ എന്നിവരും ഒപ്പമുണ്ടാവും.
രാവിലെ 7.10ന് മധുരയിലെത്തുന്ന സംഘം അവിടെനിന്ന് ഹെലികോപ്റ്ററില്‍ രാമേശ്വരത്തേക്ക് പോകും. ഖബറടക്കത്തിനുശേഷം സംഘം കേരളത്തിലേക്ക് തിരിക്കും.
നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിലാണ് യാത്രക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയത്.