പ്രോട്ടോക്കോളിന്റെ മറ മാറ്റി...

Posted on: 29 Jul 2015

മൂവാറ്റുപുഴ: വേദിയിലെ വലിയ കസേര മാറ്റി എല്ലാവര്‍ക്കുമുള്ള കസേരകളില്‍ ഒന്നില്‍ ഇരുന്ന ഡോ. കലാം... സ്‌കൂള്‍ ഓഫീസിലേക്ക് പ്രോട്ടോക്കോളിന്റെ മറ മാറ്റി കയറിവന്ന ഡോ. കലാം... ഈ ഓര്‍മകളാണ് മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍ ബാബു ജോസഫിന്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എത്തിയ കലാം കുട്ടികളോട് ആവേശത്തോടെ സംസാരിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടികള്‍ നല്കി.
പ്രഭാഷണം കഴിഞ്ഞപ്പോള്‍ നേരെ കാറില്‍ കയറി അടുത്ത സ്ഥലത്തേക്ക് പോകുമെന്നാണ് എല്ലാവരും കരുതിയത്. വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ സംശയത്തോടെ ഒരു കാപ്പിക്ക് ക്ഷണിച്ചു. നിറഞ്ഞ മനസ്സോടെ അദ്ദേഹം വന്നു. സ്‌കൂള്‍ ഓഫീസിലേക്ക് അല്പം നടക്കാനുണ്ടായിരുന്നു. നടന്നുവന്ന് ഓഫീസിലെ കസേരയില്‍ ഇരുന്നു. പ്രിന്‍സിപ്പലച്ചന്‍ നീട്ടിയ കാപ്പിഗ്ലാസ് വിനയത്തോടെ വാങ്ങുന്ന വലിയ മനുഷ്യന്‍... കുശലാന്വേഷണങ്ങള്‍ ചോദിച്ചാണ് ഡോ. കലാം പിരിഞ്ഞത്.
സ്‌കൂള്‍ മുറ്റത്തേക്ക് അദ്ദേഹത്തിന് പോകാനുള്ള കാര്‍ വന്നപ്പോഴേക്കും പുറത്ത് വലിയ ജനക്കൂട്ടം കാത്തു നില്‍ക്കുകയായിരുന്നു. എല്ലാവരെയും കൈവീശി സ്‌നേഹമറിയിച്ച് പോയ ആ വലിയ മനുഷ്യനെ കാണാന്‍ വഴിനീളെയായിരുന്നു കുട്ടികളും സ്ത്രീകളുമടങ്ങുന്ന നാട്ടുകാര്‍.




KALAM ZOOM

 

ga