വലുതും ചെറുതും

ഒരു ദിവസം അവര്‍ കളിച്ചു നടക്കുമ്പോള്‍ കുറച്ചുദൂരെ ഒരു മാവില്‍ രണ്ട് മാമ്പഴം പഴുത്തു നില്ക്കുന്നതു കണ്ടു. രണ്ടുപേരും വേഗം മാവിനടുത്തെത്തി. അപ്പോഴല്ലേ ഒരു പ്രശ്നം. മാമ്പഴം ഒന്നു ചെറുതും മറ്റേത് വലുതുമാണ്. ആര്‍ത്തിക്കാരനായ മണ്ടു വേഗം വലുത് കൈക്കലാക്കി. ചിണ്ടുവിന് അതില്‍ പരാതിയൊന്നുമില്ലായിരുന്നു
രണ്ടുപേരും മാമ്പഴം തിന്നാന്‍ തുടങ്ങി. അപ്പോഴല്ലേ രസം, മണ്ടുവിന്റെ വലിയ മാമ്പഴത്തില്‍ നിറയെ പുഴുക്കള്‍. എന്നാല്‍ ചിണ്ടുവിന്റേതോ പഴുത്ത് പാകമായി നല്ല മധുരമുള്ളത്.
മണ്ടു ആകെ നാണിച്ചുപോയി. പക്ഷേ നല്ലവനായ ചിണ്ടു തന്റെ മാമ്പഴത്തില്‍ പകുതി അവന് നല്കി.
അങ്ങനല്ലേ നല്ല കൂട്ടുകാര്‍ ചെയ്യേണ്ടത്.
അദൈ്വത് എസ്. സുരേഷ് (IV-E, കസ്തൂര്‍ബ പബ്ലിക് സ്കൂള്‍ ചിറക്കല്‍ )

NEXT