ആരും വരുന്നില്ല!


മഹാമണ്ടൂസാണ് ബിസിനസ്സുകാരനായ മത്തായിച്ചന്‍. ഒരു ദിവസം മത്തായിച്ചന്‍ ടൗണില്‍നിന്ന് വരുമ്പോള്‍ ചങ്ങാതിയായ തോമാച്ചനെ കണ്ടു.

''എന്താ മത്തായിച്ചാ, മുഖം വല്ലാതിരിക്കുന്നുണ്ടല്ലോ?'', മത്തായിച്ചനെ കണ്ടപാടെ തോമാച്ചന്‍ ചോദിച്ചു.
''ഹൊ, ഒന്നും പറയേണ്ടെന്നേ! ഞാന്‍ കുത്തുപാളയെടുക്കുന്ന മട്ടാ! ടൗണിലൊരു പെട്രോള്‍ പമ്പ് തുടങ്ങി. പമ്പില്‍ പെട്രോളടിക്കാന്‍ ആരും വരുന്നില്ല, അതാ പ്രശ്‌നം!'', മത്തായിച്ചന്‍ തന്റെ സങ്കടം പറഞ്ഞു.

''ങേ! പെട്രോളടിക്കാന്‍ ആരും വരുന്നില്ലെന്നോ? അതിന് ടൗണില്‍ വേറെ പെട്രോള്‍ പമ്പൊന്നും ഇല്ലല്ലോ?'', തോമാച്ചന് അക്കാര്യം വിശ്വസിക്കാനായില്ല.
''ആട്ടെ, എവിടെയാ മത്തായിച്ചന്റെ പെട്രോള്‍ പമ്പ്?'' തന്റെ ചങ്ങാതിയുടെ മണ്ടത്തരങ്ങളറിയാവുന്ന തോമാച്ചന്‍ ചോദിച്ചു.

അപ്പോള്‍, ആ ചോദ്യത്തിലൊന്നും വലിയ കാര്യമില്ലെന്ന മട്ടില്‍ മത്തായിച്ചന്‍ പറഞ്ഞു: ''ഓ, അതാ ഷോപ്പിങ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിലാ!''

സാന്ദു