അയ്യോ... കൊമ്പന്!

ഒരിക്കല്‍ ഒരിടത്ത് ഒരു അമ്മയെലിയും കുഞ്ഞും താമസിച്ചിരുന്നു.
ഒരുദിവസം കുഞ്ഞനെലി പറമ്പില്‍ ഓടിക്കളിച്ച് നടക്കുകയായിരുന്നു. അപ്പോള്‍ അവന് ഒരു പശുവിനെ കണ്ടു. രണ്ടു വലിയ കൊമ്പുകളുള്ള ആ പശുവിനെ കണ്ടപ്പോള്‍ അവന് ഭയങ്കര പേടി തോന്നി!
പിന്നെ അവന് കണ്ടത് ഒരു പൂച്ചയെയായിരുന്നു. 'അതിന് കൊമ്പുണ്ടോ ആവോ?', കുഞ്ഞനെലി സൂക്ഷിച്ചുനോക്കി.'ഇല്ല, കൊമ്പില്ല!' ആ പൂച്ചയെ കുഞ്ഞനെലിക്ക് വലിയ ഇഷ്ടമായി!
പശുവിനെയും പൂച്ചയെയും കണ്ട വിവരം കുഞ്ഞനെലി അമ്മയോട് പറഞ്ഞു. അപ്പോള്‍ എലിയമ്മ പറഞ്ഞു: ''കൊമ്പുണ്ടെങ്കിലും പശുവിനെ നീ പേടിക്കേണ്ട! അത് നിന്നെ ഒന്നും ചെയ്യില്ല. പൂച്ചയാണ് അപകടകാരി. അവന് നമ്മുടെ ശത്രുവാണ്. അവനെ സൂക്ഷിക്കണം!''
പക്ഷേ, കുഞ്ഞനെലി അമ്മ പറഞ്ഞത് കാര്യമായെടുത്തില്ല. അവന് നേരെ പൂച്ചയുടെ അടുത്തേക്ക് ഓടി. പൂച്ചയുടെ കൂടെ ഓടിച്ചാടിക്കളിക്കാന്‍ തുടങ്ങി.
പൂച്ചയ്ക്കോ? കുഞ്ഞനെലിയെക്കണ്ടപ്പോള് സന്തോഷമായി. വിശന്നിരിക്കുമ്പോള്‍ ഒരു ഇര മുന്നില്‍ വന്നിരിക്കുകയല്ലേ! അവന് കുഞ്ഞനെലിയുടെ നേര്‍ക്ക് ഒറ്റച്ചാട്ടം!
ഒരുവിധത്തിലാണ് കുഞ്ഞനെലി പൂച്ചയുടെ പിടിയില്‍നിന്ന് കുതറി രക്ഷപ്പെട്ടത്. അവന് നേരെ തന്റെ അമ്മയുടെ അടുത്തേക്ക് ഓടി!
ദീപക് ആര്. കര്‍ത്താ,
ജി.എച്ച്.എസ്.എസ്.,
പനമറ്റം.
NEXT