കേടായേ!
അനില്‍കുമാര്‍


മഹാമണ്ടൂസാണ് ശാസ്ത്രജ്ഞനായ ബ്ലുംഗൂസ്. ഒരിക്കല്‍ ബ്ലുംഗൂസ് വീമ്പിളക്കി: ''ഞാനൊരുഗ്രന്‍ സാധനം കണ്ടുപിടിച്ചേ! കേടുമാറ്റന്‍ യന്ത്രം! നിങ്ങളുടെ കേടായ സാധനങ്ങള്‍ ഇതിനകത്തുവെച്ചാല്‍ ഉടനെ കേടുമാറും!''

''നാളെ കേടായ സാധനങ്ങളെല്ലാം ഇങ്ങോട്ടു കൊണ്ടുവന്നോളൂ!'' മുറ്റത്തു കൂടിനിന്നവരോടായി ബ്ലുംഗൂസ് പറഞ്ഞു. പിറ്റേന്ന് ആള്‍ക്കാര്‍ കേടായ മൊബൈല്‍ ഫോണ്‍, ടി.വി., ഡി.വി.ഡി. പ്ലെയര്‍, മിക്‌സി തുടങ്ങി പല സാധനങ്ങളുമായി ബ്ലുംഗൂസിന്റെ വീട്ടിലെത്തി.

അപ്പോള്‍ തല ചൊറിഞ്ഞുകൊണ്ട് ബ്ലുംഗൂസ് പറഞ്ഞു: ''സോറി...കേടു മാറ്റുന്ന യന്ത്രം ഇന്നലെ കേടായി!''