ടെന്‍ഷന്‍ വേണ്ട!
വിഷ്ണു
മഹാമടിയനാണ് ശങ്കുവാശാന്‍. ഒരുദിവസം ശങ്കുവാശാന്റെ ഭാര്യ നീലി ആശാനോടു പറഞ്ഞു: ''അല്ല മനുഷ്യാ, നിങ്ങളിങ്ങനെ മടിപിടിച്ചിരുന്നാലെങ്ങനെയാ? വല്ല പണിക്കും പോ! എന്നിട്ട് ഉണ്ണാനുള്ള വകയുണ്ടാക്ക്!''

നീലിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ശങ്കുവാശാന് ചിരി പൊട്ടി! ''ഹി! ഹി! അതോര്‍ത്ത് നീ പേടിക്കണ്ട. നമുക്ക് എത്രകാലം വേണമെങ്കിലും ഇരുന്നുണ്ണാനുള്ളത് ഞാന്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്!'', ആശാന്‍ പറഞ്ഞു.

''ങേ, എന്താ നിങ്ങള്‍ പറഞ്ഞത്?'', ആ വാക്കുകള്‍ വിശ്വസിക്കാനാകാതെ നീലി നിന്നു. അപ്പോള്‍ അപ്പുറത്തെ മുറിയിലേക്കു ചൂണ്ടി ശങ്കുവാശാന്‍ പറഞ്ഞു: ''ദേ നീയാ കസേരകള്‍ കണ്ടോ? ഞാന്‍ വാങ്ങിച്ചതാ. ജീവിതകാലം മുഴുവന്‍ നമുക്ക് അതിലിരുന്ന് ഉണ്ണാം! ഹി! ഹി!''