മറന്നത് കിട്ടി!
അനില്‍
ഗോപാലുവിന്റെ പശു കറക്കുമ്പോള്‍ അയാളെ എന്നും തൊഴിക്കും. ഒരു ദിവസം ഗോപാലു പശുവിനെ കറക്കാന്‍ മറന്നു.

അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പശുവിന്റെ കരച്ചില്‍ കേട്ടു.

''ഹും...മ്പേ...''

''കേട്ടോടീ... കറക്കാന്‍ മറന്നുപോയല്ലോ... അതിനാ അവള്‍ വിളിക്കുന്നത്!'' ഗോപാലു ഭാര്യയോട് പറഞ്ഞു. എന്നിട്ട് ടോര്‍ച്ചുമെടുത്ത് തൊഴുത്തിലേക്ക് ചെന്നു.
മുതുകും തിരുമ്മിക്കൊണ്ടാണ് ഗോപാലു തിരിച്ചുവന്നത്. വന്നപാടേ ഗോപാലു പറഞ്ഞു: ''അല്ലെടീ... അവള് തൊഴിക്കാന്‍ മറന്നു. അതിനാ വിളിച്ചത്!''