മിസൈല്മണ്ടന്
എല്‍.പി.

മണ്ടപ്പപുരത്തെ രാജാവായിരുന്നു തിരുമണ്ടവര്മന്. ഇഷ്ടപ്പെട്ടത് എന്തെങ്കിലും കാഴ്ചവെച്ചാല്‍ തിരുമണ്ടവര്മന് കനിയും. അങ്ങനെ പലരും തിരുമണ്ടന്‍ തിരുമേനിയെ പറ്റിച്ച് സസുഖം കഴിഞ്ഞുകൂടി. ആ നാട്ടിലെ ഒരേയൊരു ബുദ്ധിമാനായിരുന്നു ജഗജില്ലന്‍. ചില രസികന്‍ ഉപകരണങ്ങള്‍ ഉണ്ടാക്കലാണ് ജഗജില്ലന്റെ പണി.
'ഹി! ഹി! രാജാവിന് ഉഗ്രനൊരു സമ്മാനം ഉണ്ടാക്കിക്കൊടുക്കാം!' ഒരു ദിവസം ജഗജില്ലന്‍ തീര്‍ച്ചയാക്കി. സമ്മാനം എന്താണെന്നല്ലേ? ഉഗ്രനൊരു മിസൈല്‍! മിസൈല്‍ രാജാവിനെ കാണിച്ചുകൊടുത്തിട്ട് ജഗജില്ലന്‍ പറഞ്ഞു: ''പ്രഭോ, ഈ മിസൈല്‍ കൈയിലുണ്ടെങ്കില്‍ ശത്രുക്കളെയൊന്നും പേടിക്കുകയേ വേണ്ട...!''
''ഹ! ഹ! ഉടന്‍ തന്നെ ഈ മിസൈല്‍ അയല്‍രാജ്യമായ പാണ്ഡ്യപുരത്തേക്ക് വിട്ടേക്കൂ! നീയും ഈ മിസൈലിനുള്ളില്‍ കയറിയിരിക്കണം! അവിടെ മിസൈല്‍ വീഴുമ്പോള്‍ ആവശ്യത്തിന് നാശനഷ്ടങ്ങളൊക്കെ ഉണ്ടാവുന്നുണ്ടോ എന്നു നോക്കാന്‍ ഒരാളു വേണ്ടേ?''തിരുമണ്ടവര്മന്റെ കല്പന കേട്ട് ജഗജില്ലന്‍ അന്തംവിട്ടു നിന്നു!
NEXT