മോഷണം നിര്‍ത്താം

മണ്ടന്‍ മാംഗുവിന്റെ അതേ മുഖച്ഛായയാണ് കള്ളന് കാംഗുവിന്. ഒരു ദിവസം കള്ളന് കാംഗുവാണെന്നു കരുതി പള്ളിയിലെ അച്ചന് മാംഗുവിനെ വിളിച്ചു. ''മോഷണം ഒരിക്കലും നല്ലതല്ല...'' അച്ചന് ഉപദേശിച്ചു: ''നീ ഇന്നുതന്നെ മോഷണം നിര്‍ത്തണം!''
മാംഗുവിന് ഒന്നും മനസ്സിലായില്ല. എങ്കിലും പള്ളീലച്ചന് പറഞ്ഞതല്ലേ എന്നു വിചാരിച്ച് അവന് സമ്മതിച്ചു: ''ഞാനിന്നുതന്നെ മോഷണം നിര്ത്താമച്ചോ...''
പക്ഷേ, അന്നുരാത്രി മാംഗു പള്ളിയില്‍ മോഷ്ടിക്കുന്നതു കണ്ട് അച്ചന് അന്തിച്ചുപോയി. ''നീ മോഷണം നിര്‍ത്താമെന്നല്ലേ എന്നോടു പറഞ്ഞത്?'', അച്ചന് ചോദിച്ചു.
അപ്പോള്‍ മാംഗു പറഞ്ഞു. ''മോഷണം നിര്ത്താനാണച്ചോ ഞാന്‍ വന്നത്. മോഷണം നടത്തിയാലല്ലേ മോഷണം നിര്ത്താനൊക്കൂ. അതുകൊണ്ട് ഇവിടുന്നുതന്നെ മോഷ്ടിച്ചിട്ട് നിര്‍ത്താമെന്നു കരുതി. അച്ചന് പറഞ്ഞതല്ലേ?''
മണ്ടന്‍ മാംഗു പറഞ്ഞതു കേട്ട് അച്ചന് തലയില്‍ കൈവെച്ചു നിന്നു!
ശംഭു
NEXT