കൊട്ടാരവും സത്രവും
സുഭാഷ് ചന്ദ്രന്

അങ്ങനെയിരിക്കെ ഒരു ദിവസം, മഹാ പണ്ഡിതനായ ഷൂമിന്‍ കൊട്ടാരത്തിലെത്തി. പ്രസിദ്ധനായ ഷൂമിനെപ്പറ്റി രാജാവ് ധാരാളം കേട്ടിരുന്നു. തന്റെ കൊട്ടാരത്തിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണിച്ച് ഷൂമിനെ അത്ഭുതപ്പെടുത്താന്‍ രാജാവ് തീര്‍ച്ചയാക്കി.
''വരൂ ഷൂമിന്‍!'', രാജാവ് പറഞ്ഞു: ''ആദ്യം തന്നെ എന്റെ അമൂല്യമായ വസ്തുവകകളുടെ ഒരു ശേഖരം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം!''
''വേണ്ട രാജന്!'', ഷൂമിന്‍ പറഞ്ഞു: ''ഞാന്‍ വന്നത് താങ്കള്‍ താമസിക്കുന്ന ഈ സത്രത്തില്‍ ഒരു രാത്രി തങ്ങാന്‍ മാത്രമാണ്!''
അതിഗംഭീരമായ തന്റെ കൊട്ടാരത്തെ സത്രം എന്നു വിളിച്ചതുകേട്ടപ്പോള്‍ രാജാവിന് അരിശം വന്നു.
''എന്ത് മണ്ടത്തരമാണ് താങ്കള്‍ പറഞ്ഞത്?'', മിഫൂണ് ഒച്ചയെടുത്തു: ''എന്റെ കൊട്ടാരത്തെ സത്രം എന്നു വിശേഷിപ്പിക്കാന്‍ എങ്ങനെ താങ്കള്‍ക്ക് ധൈര്യം വന്നു?''
അപ്പോള്‍ ഷൂമിന്‍ ശാന്തനായി രാജാവിനോട് ചോദിച്ചു: ''അങ്ങേയ്ക്കുമുമ്പ് ഈ കൊട്ടാരത്തില്‍ താമസിച്ചിരുന്നത് ആരായിരുന്നു?''
''എന്റെ പിതാവ്'', രാജാവ് പറഞ്ഞു.
''എന്നിട്ട് ഇപ്പോള്‍ അദ്ദേഹം എവിടെ?'', ഷൂമിന്‍ ചോദിച്ചു.
''അദ്ദേഹം മരിച്ചുപോയി!'', രാജാവ് പറഞ്ഞു.
''അദ്ദേഹത്തിനും മുമ്പ് ഈ കൊട്ടാരത്തില്‍ ആരാണ് താമസിച്ചിരുന്നത്?'', ഷൂമിന്‍ വീണ്ടും ചോദിച്ചു.
''സംശയമെന്ത്? എന്റെ മുത്തച്ഛന്!'', രാജാവ് പറഞ്ഞു.
''അദ്ദേഹം എവിടെ?''
''എന്തു മണ്ടത്തരമാണ് ഈ ചോദിക്കുന്നത്? അദ്ദേഹവും മരിച്ചുപോയി!'', രാജാവ് പറഞ്ഞു.
''അതു ശരി!'', ഷൂമിന്‍ മന്ദഹാസത്തോടെ ഇങ്ങനെ പറഞ്ഞു: ''അതായത് ഈ കൊട്ടാരത്തില്‍ ആദ്യം അങ്ങയുടെ മുത്തച്ഛന് താമസിച്ചു. അദ്ദേഹം ഒഴിഞ്ഞുപോയപ്പോള്‍ അങ്ങയുടെ അച്ഛന് താമസിച്ചു. അദ്ദേഹം ഒഴിഞ്ഞപ്പോള്‍ അങ്ങു താമസിക്കുന്നു. താമസിയാതെ അങ്ങേയ്ക്കും ഒഴിയേണ്ടിവരുമല്ലോ. ഇങ്ങനെ ആളുകള്‍ മാറിമാറി താമസിക്കുന്ന കെട്ടിടത്തിനെത്തന്നെയല്ലേ നമ്മള് സത്രം എന്നു വിളിക്കുന്നത്? അപ്പോള്‍ ഞാനിതിനെ സത്രം എന്നു വിശേഷിപ്പിച്ചതില്‍ തെറ്റുണ്ടോ?''
ഷൂമിന്റെ വാക്കുകള്‍ രാജാവിന്റെ കണ്ണു തുറപ്പിച്ചു. മരണത്തോടെ തനിക്കും കൈയൊഴിയാനുള്ളവയാണ് താനിപ്പോള്‍ അഹങ്കാരത്തോടെ അനുഭവിക്കുന്ന കൊട്ടാരവും സമ്പത്തുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വിലപ്പെട്ട ഒരു പാഠം പഠിപ്പിച്ചു തന്ന ഷൂമിനെ രാജാവ് നമസ്ക്കരിച്ചു.
NEXT