ഒരടി വെച്ചാല്‍...
ശംഭു

''മങ്കൂ, പേടിയുണ്ടെങ്കില്‍ നീയെന്റെ മുമ്പേ നടന്നോ!''
പേടിത്തൊണ്ടന്‍ ശങ്കുവിന്റെ സംസാരം കേട്ട് മങ്കു 'ഹി...ഹി..ഹി..' എന്നു ചിരിച്ചു.
പെട്ടെന്നാണ് ഒരു കൊള്ളക്കാരന് കത്തിയും പിടിച്ച് ചാടിവീണത്!
''ഹും! കൈയിലുള്ള പണമെടുക്ക്!'', കൊള്ളക്കാരന് പറഞ്ഞു.
അപ്പോള്‍ ശങ്കു പറഞ്ഞു. ''ഇനി ഒരടി വെച്ചാല്‍ താന്‍ വിവരം അറിയും!''
പേടിത്തൊണ്ടന്‍ ശങ്കു പറഞ്ഞതുകേട്ട് മങ്കു അമ്പരന്നു!
കൊള്ളക്കാരന് ദേഷ്യം വന്നു. ''ങേ! എന്നെ പേടിപ്പിക്കുന്നോ?'' അയാള്‍ മുന്നോട്ടു നടന്നതും 'ധിം!' എന്ന് ഒരു കുഴിയിലേക്ക് വീണു.
അതുകണ്ട് ശങ്കു പറഞ്ഞു. ''ഹി... ഹി... ഇതുതന്നെയാ ഞാന്‍ കുറച്ചുമുമ്പു പറഞ്ഞത്!''
NEXT