രക്ഷപ്പെട്ടോ...!
ആല്‍ബര്‍ട്ട് വലവൂര്‍
മഹാ മണ്ടൂസാണ് ചൊട്ടു. ചൊട്ടു ഒരിക്കല്‍ തന്റെ കൂട്ടുകാരുമൊത്ത് തോണിയില്‍ യാത്ര ചെയ്യുകയായിരുന്നു.

പാട്ടും ബഹളവുമൊക്കെയായി തോണി അങ്ങനെ നീങ്ങിക്കൊണ്ടിരിക്കെ, പെട്ടെന്നാണ് അതുണ്ടായത്- ബാലന്‍സ് തെറ്റി തോണി മറിഞ്ഞു!

''ഹമ്മോ.... രക്ഷിക്കണേ....'', നീന്തലറിയാത്ത ചൊട്ടു വെള്ളത്തില്‍ കൈകാലിട്ടടിച്ച് നിലവിളിച്ചു. ചങ്ങാതിമാരാകട്ടെ നീന്തി ഒരുവിധം കരപറ്റാനുള്ള ശ്രമത്തിലായിരുന്നു.

മുങ്ങിപ്പൊങ്ങുന്നതിനിടെ ചൊട്ടു ഒരു കാഴ്ചകണ്ടു. ഒരു മീനതാ വെള്ളത്തിലേക്ക് താഴുന്നു! അവന്‍ ഒരു നിമിഷം പോലും പാഴാക്കിയില്ല. അതിനെ കോരിയെടുത്ത് കരയിലേക്ക് ആഞ്ഞൊരേറ്! എന്നിട്ട് പറഞ്ഞു: ''പൊന്നുമീനേ, ഞാന്‍ ഏതായാലും ചാകും, ഉറപ്പാ! നീയെങ്കിലും രക്ഷപ്പെട്ടോ!''