Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.
കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നൃത്തവേദിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച,സാമ്പത്തികമായി പിന്നാക്കം നില്കുന്ന പന്ത്രണ്ടുകുട്ടികളുടെ നൃത്തപഠനം ഏറ്റെടുത്ത മഞ്ജു അവര്‍ക്കുള്ള സഹായത്തിന്റെ ആദ്യ ഗഡു വൈദ്യമഠം ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലൊരുക്കിയ ചടങ്ങില്‍ കൈമാറി..മഞ്ജുവിനുവേണ്ടി കലോത്സവവേദിയില്‍ നിന്ന് കുട്ടികളെ കണ്ടെത്തിയ 'മാതൃഭൂമി'യാണ് വികാരനിര്‍ഭരമായ ആ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കിയത്.
'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറിന്റെയും മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്റെയും സാന്നിധ്യത്തില്‍ പ്രതിമാസ സ്‌റ്റൈപ്പന്റിന്റെയും നൃത്തപഠനത്തിനുള്ള തുകയുടെയും ചെക്ക് പതിനൊന്നുകുട്ടികള്‍ മഞ്ജുവില്‍ നിന്ന് ഏറ്റുവാങ്ങി. ഈ വര്‍ഷം ഫിബ്രവരിയില്‍ 'മാതൃഭൂമി' കൊച്ചിയിലൊരുക്കിയ ആദ്യ കൂടിക്കാഴ്ചാവേളയില്‍ മഞ്ജുവിനൊപ്പം പകര്‍ത്തിയ ചിത്രങ്ങളായിരുന്നു കുട്ടികള്‍ക്കുള്ള മാതൃഭൂമിയുടെ ഉപഹാരം.
മാതൃഭൂമി ഡയറക്ടര്‍ ഉഷാ വീരേന്ദ്രകുമാര്‍,വൈദ്യമഠത്തിന്റെ പ്രതിനിധികളായ ഡോ.കൃഷ്ണന്‍ നമ്പൂതിരി, വി.എം.നാരായണന്‍, വി.എന്‍.നീലകണ്ഠന്‍, ഡോ.രാമചന്ദ്രന്‍, വി.എന്‍.വാസുദേവന്‍, ഇറാംഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.സിദ്ദിഖ് അഹമ്മദ്, മാതൃഭൂമി ചീഫ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍.പ്രമോദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ടി.കെ പ്രദീപ് കുമാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍